പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു .
പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു .
അയ്യായിരത്തിലധികം മാപ്പിള പാട്ടു കൾക്ക് ഈണം നൽകിയ അദ്ദേഹം അവസാനം പാട്ടുകൾ ചിട്ടപ്പെടുത്തിയ സിനിമ “മൊഹബത്തിൻ കുഞ്ഞബ്ദുള്ള " ആണ് .
സംഗീതാസ്വാദകരുടേയും കലാകാര ന്മാരുടേയും ഇടയിൽ “അവുക്കാക്ക” എന്നറിയപ്പെട്ട അദ്ദേഹം മലയാള സംഗീതലോകത്തെ പ്രമുഖരായ ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബലിസ്റ്റു കളിൽ ഒരാളായിരുന്നു.
ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് – കോഴിക്കോട് അബൂബക്കർ കൂട്ടുകെട്ട് മാപ്പിളപ്പാട്ടിൽ ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്തു. .യേശുദാസ്, കെ എസ് ചിത്ര, പി. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ. ജി. മാർക്കോസ്, സുജാത, എൽ. ആർ. ഈശ്വരി, വി. എം. കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ് തുടങ്ങി നിരവധി പ്രമുഖ ഗായകർക്കായി അദ്ദേഹം ഈണങ്ങൾ ഒരുക്കി.

No comments: