കാവാലം നാരായണപ്പണിക്കർ സ്മൃതി
കാവാലം നാരായണപ്പണിക്കർ സ്മൃതി
കവി, നാടക എഴുത്തുക്കാരന്‍, നാടക സംവിധായകന്‍, ഗാന രചയിതാവ് എന്നീ രംഗങ്ങളില്‍ പ്രശസ്തനായ കാവാലം നാരായണ പ്പണിക്കരുടെ സ്മൃതി ദിനമാണിന്ന്.
കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ 1928 ഏപ്രില്‍ 28ന് ജനിച്ചു. ഗോദവര്‍മ്മയും കുഞ്ഞുലക്ഷിമിയുമാണ് മാതാപിതാക്കള്‍.
വക്കീല്‍ പണി ഉപേക്ഷിച്ചാണ് അദ്ദേഹം നാടക ലോകത്തേക്ക് കടന്നു വന്നത്.
മഞ്ചാടിക്കുരു, കൊടിയേറ്റം, എസ്തപ്പന്‍, മണി മധാവ ചാക്യാര്‍ എന്നിവയാണ് സിനിമകള്‍. കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു.
തനതു നാടക വേദി എന്ന ആശയത്തിന് രൂപം നല്‍കി. ആദ്യ കാലത്ത് സംഗീതം നിറഞ്ഞ നാടകങ്ങള്‍ക്കായിരുന്നു പ്രാധാന്യംനല്‍കിയിരുന്നത്. പിന്നീട്സംഗീതലോകത്തേക്കായിശ്രദ്ധ.ചലച്ചിത്രസംവിധായകനായ അരവിന്ദൻ,നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദംനാടകരംഗത്തെക്കുറിച്ചുള്ളഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.
♡ 2007 ല്‍ ഭാരതം അദ്ദേഹത്തെ
പദ്മഭൂഷണ്‍ ബഹുമതി നല്‍കി
ആദരിച്ചു.
● 2016 ജൂൺ 26ന് നിര്യാതനായി.
ഭാര്യ : ശാരദാമണി
മക്കൾ : കവാലം ഹരികൃഷ്ണന്‍
കാവാലം ശ്രീകുമാർ
● കവാലം ഹരികൃഷ്ണന്‍
2009 സെപ്റ്റംബറില്‍
നിര്യാതനായി
□ നാടകങ്ങൾ
■ സാക്ഷി 1968
■ തിരുവാഴിത്താൻ 1969
■ ജാബാലാ സത്യകാമൻ 1970
■ ദൈവത്താർ 1976
■ അവനവൻ കടമ്പ 1978
■ കരിംകുട്ടി 1985
■ നാടകചക്രം 1979
■ഏകാങ്കനാടകങ്ങളുടെ സമാഹാരം
■ കൈക്കുറ്റപ്പാട് 1993
■ ഒറ്റയാൻ 1980

No comments: