പക്ക പൊളിറ്റിക്കൽ മാസ് എൻ്റെർടെയ്നറാണ് ആര്യയുടെ " അനന്തൻ കാട് " .


 

Movie  

Ananthan Kaadu.


Director:

Jiyen Krishnakumar 


Genre :  

Action Political Thriller 


Platform :  

Theatre .

Pathanamthitta Aiswarya Theatre


Language : 

Malayalam 


Duration. : 

157 Minutes   26 Seconds.


Direction                          : 3 / 5


Performance                   : 3 / 5


Cinematography            : 3 / 5


Script                                 : 3 / 5


Editing                               : 3/ 5


Music & BGM                   : 4 / 5 


Rating                                : 19 /30.


✍️

Saleem P. Chacko.

CpK Desk.


ആര്യയെ കേന്ദ്ര കഥാപാത്രമാക്കി ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ചിത്രമാണ് " അനന്തൻകാട് . "തിരുവനന്തപുരത്തിൻ്റെ ചരിത്ര നാമമാണ് " അനന്തൻകാട് " . മലയാളത്തിലും തമിഴിലു മായി റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം ദ്വിഭാഷാ രാഷ്ട്രീയ അക്ഷൻ ത്രില്ലർ സിനിമയാണ് .


ആര്യ ( വെട്രിവേൽ കുമരൻ ) ,മുരളി ഗോപി ( തങ്കരാജ് ) , നിഖില വിമൽ ( ദീപ ടീച്ചർ), ദേവ് മോഹൻ ( മുരളി ) , ഇന്ദ്രൻസ് ( കൃഷ്‌ണൻകുട്ടി ) , അപ്പാനി ശരത് ( ജാക്സൺ ) , വിജയ രാഘവൻ ( മുഖ്യമന്ത്രി കെ കെ മേനോൻ ) , സുനിൽ ( സമ്പത്ത് റാവു ) , ശാന്തി ബാലചന്ദ്രൻ ( കാർത്തി ) , റെജീന കസാദ്ര ( പ്രിയംവദ ) , ജെയിൻ പോൾ ( എസ്. ഐ ബാബുരാജ് ) അച്ചൂത് കുമാർ ( മുതലിയാർ ) , അജയ് ( എസ്. എൽ ഓഫീസർ ) , ഇർഷാദ് ( പി.എ അബ്രഹാം ) , ശ്രീലത നമ്പൂതിരി , അഞ്ജലി നായർ , കുട്ടപ്പൻ, സാബുമോൻ , കലാരഞ്ജിനി  തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .


എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും രാജ്യം ഇരുണ്ട കാലഘട്ടത്തിലുടെ കടന്ന് പോകുന്ന സമയമാണ് സിനിമ വികസിക്കുന്നത് . ഈ കാലഘട്ടം സാമ്പത്തിക രാഷ്ട്രീയകാര്യങ്ങ ളിൽ പ്രക്ഷുബദ്ധത നിറഞ്ഞതായിരുന്നു. സംസ്ഥാന തലസ്ഥാനത്തെ വൃത്തിഹീനവും ദാരിദ്രം നിറഞ്ഞതുമായ ചേരികളിലാണ് കഥ നടക്കുന്നത് . സംഗീതത്തോടുള്ള അഭിനിവേശം കാരണം  അക്രമാസ്സക്തമായ ജീവിതം മതിയാക്കി " ചൂളം ഗാനമേള "ട്രൂപ്പ് നടത്തുന്നു . ഈ ശൈലി രാഷ്ട്രീയമായി നിയുക്തമായ മേഖലകളിൽ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യവും നൽകുന്നു. ഈ കാലഘട്ടത്തിലെ ഇരട്ടത്താപ്പുള്ള അധികാര സമവാക്യങ്ങളിലേക്കും സാമൂഹിക - രാഷ്ട്രീയ കുതന്ത്രങ്ങളിലേക്കും ചിത്രം ആഴത്തിൽ ഇറങ്ങുന്നു . നാടിൻ്റെ പരിവർത്തന കാലഘട്ടത്തിൻ്റെ നാടകീയ രംഗങ്ങളാണ് പ്രമേയം അനാവരണം ചെയുന്നത് .


മാർക് ആൻ്റണിയ്ക്ക് ശേഷം മിനി സ്‌റ്റുഡിയോയുടെ ബാനറിൽ എസ്.വിനോദ് കുമാർ നിർമ്മിച്ച പതിനാലാമത്തെ ചിത്രമാണിത് .ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


ചിത്രത്തിൻ്റെ ഒറിജിനൽ സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ബി. അജനീഷ് ലോകനാഥാണ് . ഇത് അദ്ദേഹത്തിൻ്റെ അരങ്ങേറ്റ മലയാള ചിത്രമാണ് .നിഷാന്ത് രാജു , മുരളി ഗോപിയും ചേർന്നാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് . മുരളിഗോപി തന്നെ ഏഴുതി ആലപിച്ച " വെടിച്ചാ തീയാൽ .... " എന്ന ഗാനം ശ്രദ്ധേയം .പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ " ടിയാൻ " എന്ന ചിത്രത്തിന് ശേഷം മുരളിഗോപിയും ജീയെൻ കൃഷ്‌ണകുമാറും ഒന്നിക്കുന്ന ചിത്രമാണിത്.


ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് . ആർ .ശക്തി ശരവണൻ്റെ ആക്ഷൻ കോറിയോഗ്രാഫി ഒരുക്കി യിരിക്കുന്നത് .രാഷ്‌ട്രീയമായി നിയന്ത്രിക്ക പ്പെടുന്ന അനന്തൻ കാടിൽ അതിജീവനും അധികാരവും സന്തുലിതമാകുമ്പോൾ മാറി കൊണ്ടിരിക്കുന്ന ചരിത്ര കാലഘട്ടം ബാധിച്ച വ്യക്തിത്വങ്ങളിലുടെ ആ കാലഘട്ടത്തിലെ മാറി കൊണ്ടിരിക്കുന്ന സമവാക്യങ്ങൾ സംഘർഷങ്ങൾ സാമൂഹ്യ രാഷ്ട്രീയ അടിയൊഴുക്കുകൾ തുടങ്ങിയവ സിനിമ പറയുന്നത് .


മുഖ്യമന്ത്രി കെ.കെ മേനോനായി വിജയ രാഘവനും , വെട്രിവേൽ കുമാരനായി ആര്യയും , തങ്കരാജ് ആയി തിരക്കഥാകൃത്ത് മുരളിഗോപിയും , കാർത്തിയായി ശാന്തി ബാലചന്ദ്രനും , കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസും , സമ്പത്ത് റാവു ആയി സുനിലും വേറിട്ട അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് .പക്ക പൊളിറ്റിക്കൽ മാസ് എൻ്റെർടെയ്ന റാണ് " അനന്തൻകാട് " .

No comments:

Powered by Blogger.