ഫീൽഗുഡ് സിനിമയാണ് " ചിന്ന ചിന്ന ആസൈ " . ഇന്ദ്രൻസും മധുബാലയും തിളങ്ങി .




Movie :
Chinna Chinna Aasai.

Director: 
Varsha Vasudev.

Genre :  
Family Drama.


Platform :  
Theatre .
Pathanamthitta Trinity Movie Max 2


Language : 
Malayalam 


Duration. : 
136  Minutes  17 Seconds.


Direction                       : 4 / 5

Performance                : 4 / 5

Cinematography          : 3.5 / 5

Script                              : 3.5  / 5

Editing                            : 4 / 5

Music & BGM                : 4 / 5 


Rating                             : 23 /30.


✍️

Saleem P. Chacko.

CpK DesK



ഇന്ദ്രൻസ് , മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച " ചിന്ന ചിന്ന ആസൈ " തിയേറ്ററു കളിൽ എത്തി . വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം "എന്റെ നാരായണിക്ക് " ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് " ചിന്ന ചിന്ന ആസൈ " .


അപർണ്ണ ബാലമുരളി , വിഷ്‌ണു ആഗസ്‌ത്യ , ജാഫർ സാദിഖ് , കാളി വെങ്കട്ട് , തമ്പി രാമയ്യ , സായ്  ജനനി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ബാബുജി പ്രൊഡക്ഷ ൻസിന്റെ ബാനറിൽ അഭിജിത് ബാബുജി യാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാല ങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറി യൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ തുടങ്ങിയ വരാണ് ചിത്രത്തിൻ്റെ അണിയറ ശിൽപ്പികൾ. 


ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത കോഴിക്കോട്ടെ റിട്ടയേഡ് യു.പി സ്‌കൂൾ അദ്ധ്യാപകൻ മാധവൻ മാഷും , വാരണാസി കാണാൻ തഞ്ചാവൂരിൽ നിന്ന് എത്തിയ ലീലയും വാരണാസിയിൽ വെച്ച് കണ്ട് മൂട്ടുന്നു ജീവിതത്തിലെ നല്ലൊരു ഘട്ടം പിന്നിട്ട ഇവരു ടെ പരിചയപ്പെടലും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം പറയുന്നത് . ബനാറസ് സർവകലാശലയിൽ കഥക് പഠിക്കുന്ന  ജാനകി മാധവൻ മാഷിൻ്റെ മകളാണ് .ഒറ്റപ്പെടലിൽ നിന്നും വേദനകളിൽ നിന്നും ജീവിതത്തിൽ നിന്നുള്ള മോക്ഷം തേടിയുള്ള യാത്രയ്ക്കാണ് വാരണാസിൽ ആളുകൾ എത്തുന്നത് ."വാരാണസിൽ വരുന്നവർ തിരിച്ച് പോകുമ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ടത് എന്തെങ്കിലും വാരാണസിൽ ഉപേക്ഷിക്കണ മെന്നൊരു പഴമൊഴിയുണ്ട് ". ഇത് സിനിമയുടെ പ്രധാന വിഷയമാകുന്നു .


കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും അവർ അനുഭവിക്കുന്ന ഒറ്റപ്പെടലുമെല്ലാം ഡയലോഗുകളിൽ പ്രേക്ഷകരിൽ എത്തി ക്കാൻ വർഷ വാസുദേവിന് കഴിഞ്ഞു .
പ്രണയവും സൗഹൃദവും വേദനയുമെല്ലാം നിറഞ്ഞ മാധവൻ മാഷ് എന്ന് കഥാപാത്രം ഇന്ദ്രൻസിൻ്റെ കൈകളിൽ ഭദ്രം .നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മധുബാലയുടെ ലീല എന്ന കഥാപാത്രം ഭംഗിയാക്കാൻ മധുബാലയ്ക്ക് കഴിഞ്ഞു . മാധവൻ മാഷിൻ്റെ മകൾ ജാനകിയായി അപർണ്ണ ബാലമുരളിയും തിളങ്ങി .


ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും സംഗീതവും മികച്ചതായി. നവാഗതയായ വർഷ വാസുദേവിൻ്റെ സംവിധാന മികവ് എടുത്ത് പറയാം .
ഫീൽഗുഡ് സിനിമകൾ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഈ സിനിമ ഇഷ്‌ടപ്പെടും .






No comments:

Powered by Blogger.