ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ.
ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ.
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്ര ത്തിൻ്റെ പ്രധാന അണിയറ പ്രവർത്തകരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.
എം .പത്മകുമാർ
(സംവിധായകൻ )
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് എം പത്മകുമാർ രഞ്ജിത്തിൻ്റെ തിരക്കഥയിൽ അമ്മക്കിളിക്കൂട് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പത്മകുമാർ സംവിധായ ക നിരയിലെത്തുന്നത്.ജോസഫ്,വാസ്തവം, ശിക്കാർ, ,പരുന്ത്, മാമാങ്കം പത്താം വളവ് എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
പൃഥ്വിരാജിനെ സംസ്ഥാന ഗവണ്മൻ്റിൻ്റെ 2006 ലെ മികച്ച നടനായി തെരഞ്ഞെടുത്തത് വാസ്‌തവമാണ് . ജോസഫിലെ അഭിനയ ത്തിന് ജോജ്ജു ജോർജ് മികച്ച നടനുള്ള പുരസ്ക്കാരത്തിനും അർഹനായി .
അജയ് ഡേവിഡ് കാച്ചപ്പിള്ളി (ഛായാഗ്രാഹകൻ)
ഉയിർ എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്..അടി കപ്യാരേ കൂട്ടമണി , പൊറിഞ്ചു മറിയം ജോസ് ,പാപ്പൻ, ഗരുഡൻ, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾ അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിച്ച ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായവയാണ്. ഫാമിലി, ചിത്രങ്ങൾക്കും ത്രില്ലർ ആക് ഷൻ ചിത്രങ്ങൾക്കും ഒരുപോലെ ക്യാമറ കൈകാര്യം ചെയ്ത് മികച്ച ഛായാഗ്രാഹ കനായി ഇന്ന് മലയാള സിനിമയിൽ തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചെടുത്ത ഛായാഗ്രാഹക നാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി.
രഞ്ജൻ ഏബ്രഹാം
(എഡിറ്റർ)
മലയാള സിനിമയിലെ മികച്ച ചിത്ര സംയോജകരിൽ ഒരാളാണ് രഞ്ജൻ ഏബ്രഹാം.ലാൽ ജോസ് സംവിധാനം ചെയ്ത മറവത്തൂർ കനവിലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിക്കാൻ കഴിഞ്ഞു അതിലേറെയും വലിയ വിജയങ്ങൾ നേടിയവയാണ്. സി. ഐ.ഡി മൂസ, ക്ലാസ്മേറ്റ്സ്, വെറുതേ ഒരു ഭാര്യ, ഹൃദയം ലയൺ,വർഷങ്ങൾക്കു ശേഷം, രാവണപ്രഭു , അറബിക്കഥ ,തുടങ്ങിയവ അതിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് .
കെ.എസ് ചിത്ര.
(ഗായിക)
മലയാളത്തിൻ്റെ വാനമ്പാടി എന്ന് അറിയ പ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര.. അധികം വിശേഷണങ്ങൾ വേണ്ടാത്ത ഗായിക . മലയാളത്തിനു പുറമേ തമിഴിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്ര തെലുങ്കിലും കന്നഡത്തിലും പാടി തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ച ദക്ഷിണേന്ത്യയിലെ മികച്ച ഗായികയാണ്. വൈശാലി, ദേവാസുരം , നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ തിരുവോണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നും മലയാളികൻ്റെ മനസ്സിൽ നിറഞ്ഞുനിൽക്കും. ഉയിരിലും ഒരു കന്നഡ ഗാനം ഉൾപ്പെടെ ഇമ്പമാർന്ന രണ്ടു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ..
നിഖിൽ കെ .മേനോൻ
(തിരക്കഥാകൃത്ത് & ഗായകൻ)
ഈ ചിത്രത്തിൻ്റെ തിരക്കഥ ഷാജി മാറാടിനൊപ്പം രചിക്കുകയും ചിത്രത്തിലെ ഗാനമാലപിക്കുകയും ചെയ്തിട്ടുണ്ട് നിഖിൽ കെ. മേനോൻ. മികച്ച ഗായകനായി കഴിവു തെളിയിച്ചിട്ടുള്ള നിഖിൽ പാടിയ വയിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് ദുബായ്, കാക്കക്കുയിൽ ,രാവണ പ്രഭു, ഫ്ളാസ്ക്ക് എന്നിവ.നിരവധി ഭക്തി ഗാനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുള്ള നിഖിൽ ആ രംഗത്തും ഏറെ പോപ്പുലറാണ്.
സെയ്ദ് ഹിഷാം അബ്ദുൾ വഹാബ് (ഗായകൻ )
യുവതലമുറയിലെ ശ്രദ്ധേയനായ ഗായകനാണ് സെയ്ദ് ഹിഷാം അബ്ദുൾ വഹാബ് . ഹൃദയം ശേഷം മൈക്കിൽ ഫാത്തിമ, ഖുശി(തമിഴ്)തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഹെഷാമിനെ പുത്തൻ തലമുറക്കാരുടെ ഇഷ്ട ഗായകനാക്കി. ഈ ചിത്രത്തിലെ ഒരു ഗാനം ഹെഷാം പാടുന്നു. ഇവർക്കു പുറമേ മികച്ച നിരവധി സാങ്കേതികവിദഗ്ദരുടെ സാന്നിദ്ധ്യവും ഇദ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു
പൂർണ്ണമായും ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ് ഈ ചിത്രം. അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രം മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും കോർത്തിണക്കിയതാണ്.ഇൻസ്പക്ടർ അൻഷാദിൻ്റെ മൂല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാം,മേക്കപ്പ് - പി.വി. ശങ്കർ. കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്, നിശ്ചല ഛായാഗ്രഹണം ശ്രീജിത്ത് ചെട്ടിപ്പടി ,ഡിസൈൻ - കൊളിൻസ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്,സജി മുണ്ടൂർ.സഹ സംവിധാനം - ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം . ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ ആൻസാദ്,, അനിൽ നമ്പ്യാർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ 'പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ.ബി. മേനോൻ .
കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങ ളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.സെഞ്ച്വറി ഫിലിംസ് ഈചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.







No comments: