പ്രശ്‌സത തമിഴ് നടനും സംവിധായകനുമായ ഭാരതിരാജ ( 84 ) അന്തരിച്ചു .








തമിഴ് നടനും സംവിധായകനുമായ ഭാരതിരാജ ( 84 ) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം .


മകൻ മനോജ് ഭാരതിരാജയുടെ അകാല വിയോഗത്തിന് പിന്നാലെ ആരോഗ്യ നില മോശമായിരുന്നു . പത്മശ്രീ പുരസ്‌കാര ജേതാവായ ഭാരതി രാജ " സിഗപ്പൂ റോജക്കൾ " , " നിഴൽ ഗൽ " , " അലൈകൾ ഒഴിവതി ല്ലൈ " , "മുതൽ മര്യാദ " , " കിഴക്കു ചീമയിലെ " തുടങ്ങിയ ഇതിഹാസ ചിത്രങ്ങൾ സംവിധാനം ചെയ്തു . 2020ൽ പുറത്തി റങ്ങിയ " മീണ്ടും ഒരു മര്യാദ " ആയിരുന്നു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം .


രജനീകാന്ത് , കമൽ ഹാസൻ , ശിവാജി ഗണേശൻ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിച്ചു അടുത്ത് കാലത്ത് പുറത്തിറ ങ്ങിയ പാണ്ഡ്യനാട് , ഈശ്വരൻ ആയുധ ഏഴുത്ത്, തിരുച്ചിത്ര മ്പലം ,മഹാരാജ സിനിമകളിൽ അഭിനയിച്ചു . മോഹൻലാൽ നായകനായ " തുടരും " സിനിമയിലാണ് അവസാനമായി അഭിനയിച്ചത് .


മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും ഭാരതിരാജ വേഷമിട്ടിരുന്നു. 29 സിനിമകളിൽ അഭിനയിച്ചു 1980-ൽ കല്ലുക്കുൾ ഈരം എന്ന സിനിമയിലൂടെയാണ് അഭിനയ അരങ്ങേറ്റം. പിന്നീട് ആയുധ എഴുത്ത് (2004), പാണ്ട്യനാട് (2013) – ഇതിന് വിജയ് അവാർഡ് കിട്ടി, കുറങ്ങ് ബൊമ്മൈ (2017), തിരുച്ചിത്രമ്പലം (2022), മഹാരാജ (2024), തുടരും (2025) തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ .


ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ.


No comments:

Powered by Blogger.