സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വ ത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്‌മരണവും ഗാനാഞ്ജലിയും നടത്തി .







സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വ ത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്‌മരണവും ഗാനാഞ്ജലിയും നടത്തി .


ഗാന കോകിലം എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവ ഗായികയ്ക്ക് പുരസ്കാരം ഏർപ്പെടുത്തും .


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു . ഗാന കോകിലം എസ്. ജാനകിയുടെ പേരിൽ മലയാള സിനിമയിലെ യുവ ഗായികയ്ക്ക് പുരസ്കാരം ഏർപ്പെടു ത്തുവാൻ അനുസ്മരണ സമ്മേളനം തീരുമാനിച്ചു .


പത്തനംതിട്ട ശാന്തി റസിഡൻസിൽ ചേർന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ  ഉദ്ഘാടനം ചെയ്തു. അലക്സ് കെ. പോൾ , അബിത കബീർ , ഏബൽ മാത്യൂ , റഷീദ് എ , അഫ്സൽ എസ് . ,ഏയ്ഞ്ചലീനാ സാറാ ഏബൽ എന്നിവർ ഗാനാഞ്ജലി നടത്തി . 


സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു .


കൺവീനർ പി. സക്കീർ ശാന്തി , സണ്ണി മർക്കോസ് , അഡ്വ. എ. ഷബീർ അഹമ്മദ് , ഡോ. ബിന്ദു സാജൻ , റോയി നാരകത്തിനാ ൽ , സന്തോഷ് ശ്രീരാഗം , പി.വി. ഹരിഹരൻ , കെ.പി. രവി ,ബിമൽ റേ സാജൻ , ബോണി കോശി തോമസ്, സജി പുരുഷോത്തമൻ , സജുകുമാർ , നെബു തടത്തിൽ , പ്രശാന്ത് ഓമല്ലൂർ , സിസി വർഗീസ് , ആർതർ വർഗ്ഗീസ് തുടങ്ങിയവർ അനുസ്‌മരണ പ്രസംഗങ്ങൾ നടത്തി .


പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ തബലിസ്റ്റ് അജീഷ്കുമാറിൻ്റെ  നിര്യാണ ത്തിൽ അനുസ്മരണ സമ്മേളനം അനുശോചനം രേഖപ്പെടുത്തി .





No comments:

Powered by Blogger.