അയാം വെയ്റ്റിംഗ് 😁 എം. എ നിഷാദ് .
'ലർക്ക്'ന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവ ങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമ യുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതു മൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തു ന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരി ക്കുകയാണ്.
ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി.. പക്ഷേ നിർഭാഗ്യ വശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ.. കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടുക..
അയാം വെയ്റ്റിംഗ് 😁
#lurkmovie #manishad #malayalamcinema #SaijuKurup #AjuVarghese #cinemaposter #movieposter #movies
M.A Nishad's facebook post .

No comments: