വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാവുന്ന " തുടക്കം " ആഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ എത്തും .
വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാവുന്ന " തുടക്കം " ആഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ എത്തും .
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തുടക്കം " .
വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്ര ത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്. ആശിഷ് ജോ ആൻ്റണി,എംമ്പുരാൻ സിനിമയിൽ നിർണ്ണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ആശിഷ് ജോ ആൻ്റണി, ബോബി കുര്യൻ , കെ.ബി ഗണേഷ്കുമാർ , സായ്കുമാർ , ജാഫർ ഇടുക്കി , ജയകുറുപ്പ്, ചിപ്പി ,കോട്ടയം രമേഷ്, മനോജ് കെ. ജയൻ,ദിനേശ് പ്രഭാകർ ,ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , അശ്വിനി വിജയൻ എന്നിവർ വിവിധ കഥപാത്രങ്ങളെ അവതരി പ്പിച്ചിരിക്കുന്നു .മോഹൻലാൽ അതിഥി താരമാണ് .
മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റെണി ജോസഫ് അണിയിച്ചൊരു ക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്ര ത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണി യുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ.പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.മേക്കപ്പ് - ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.വാഴൂർ ജോസ് .
സലിം പി. ചാക്കോ .

No comments: