" ഓട്ടൻതുള്ളൽ " ടീം വൈക്കം വിജയലക്ഷ്‌മിയെ ആദരിച്ചു .



 


ഈ കഴിഞ്ഞ ദിവസമായിരുന്നു ഓട്ടം തുള്ളലിന്റെ ഓഡിയോ ലോഞ്ച് ഓട്ടൻതുള്ളിൽ വളരെ മനോഹരമായ ഒരു പാട്ടാണ് വൈക്കം വിജയലക്ഷ്മി പാടിയിരിക്കുന്നത്.


എനിക്ക് ഉറപ്പുണ്ട് ആ പാട്ട് ജനഹൃദയങ്ങളിൽ ഇനി ഒരുപാട് നാൾ നിൽക്കുമെന്ന്. തൊട്ടടു ത്ത ദിവസം തന്നെ ദേശീയ അവാർഡ് പ്രഖ്യാപിക്കുകയും വൈക്കം വിജയലക്ഷ്മി ക്ക് ദേശീയ അവാർഡ് കിട്ടുകയും ചെയ്തു. ഒരുപാട് സന്തോഷം ഞങ്ങൾ ഇന്ന് നേരിട്ടെത്തി ടീം ഓട്ടൻതുള്ളൽ വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു ഞങ്ങളോടൊപ്പം വന്ന ഹരിശ്രീ അശോകൻ ചേട്ടനും പ്രത്യേകം നന്ദി.


ജി. മാർത്താണ്ഡൻ 

സംവിധായകൻ 

" ഓട്ടംതുള്ളൽ "


ഓട്ടം തുള്ളലിൽ ഒരു മനോഹര ഗാനം ആലപിച്ചിട്ടുണ്ട് വൈക്കം വിജയ ലക്ഷ്മി.  ചിത്രത്തിന്റെ ഓഡിയോ ലോഞ്ജ് കഴിഞ്ഞു പിറ്റേ ദിവസം തന്നെ വിജയ ലക്ഷ്മിയ്ക്ക് അവാർഡ് കിട്ടിയതിലെ സന്തോഷം സംവിധാ യകൻ പങ്കു വെച്ചു. ചിത്രത്തിലെ മനോഹര മായ ഒരു ഗാനത്തിനും അംഗീകാരങ്ങൾ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടത്തി ആശംസകൾ അറിയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഹരിശ്രീ അശോകനും വ്യക്തമാക്കി.  ഇവരെ കൂടാതെ സിനിമയിലെ നടൻ ജെറോം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹിരൺ, ഡിസ്ട്രിബൂട്ടർ  ദീപക് ദിനേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.


പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർമാർ.


ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസി യേറ്റ് ഡിറക്ടർസ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്‌സിങ്- അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ.കെ., സ്റ്റിൽസ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ, ഡിസ്ട്രിബൂഷൻ : ഗുഡ് ഫെല്ലാസ് സിനിമാസ്. ഡിജിറ്റൽ - ഉണ്ണി രാജേന്ദ്രൻ 


പി ആർ ഓ ഐശ്വര്യരാജ്.


No comments:

Powered by Blogger.