"ജനനായകൻ " വിജയ് യുടെ പകർന്നാട്ടം . മമിത ബൈജു തിളങ്ങി .


 

Movie  

Jana Nayagan .


Director:

H.Vinoth.


Genre : 

Political Action Thriller.


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Tamil


Duration. : 

183 Minutes 30 Seconds .



Direction.                            : 4 / 5


Performance.                     : 3.5 / 5


Cinematography.              :  3.5 / 5


Script.                                  : 3.5 / 5


Editing.                                : 3.5  / 5


Music & BGM.                    : 4 / 5 


Rating.                                 : 22 /30.


✍️

Saleem P. Chacko.

CpK DesK


ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും ഒടുവിൽ ദളപതി ജോസഫ്  വിജയ് ചിത്രം " ജനനായകൻ " തിയേറ്ററുകളി ൽ എത്തി . കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയ് യെ കേന്ദ്രകഥാപാത്രമാക്കി എച്ച് . വിനോദ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന തമിഴ് ആക്ഷൻ രാഷ്ട്രീയ ചിത്രമാണ്  " ജനനായകൻ " . 


2023 ഒക്ടോബർ 19ന്  റിലീസ് ചെയ്ത തെലുങ്ക് ചിത്രം " ഭഗവന്ത് കേസരി" യുടെ മൂലകഥയാണ് ഈ  സിനിമയുടേത് .വിജയ് നായകനാകുന്ന 69-മത്തെ ചിത്രമാണിത് . നിർമ്മാതാക്കളും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും തമ്മിലുള്ള പ്രശ്‌ന ങ്ങൾ കാരണം ചിത്രത്തിൻ്റെ റിലീസ് പല തവണ തടസപ്പെട്ടു .വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണിത്


സി. ജോസഫ് വിജയ് ( ദളപതി വെട്രി കൗണ്ടൻ ) , പൂജ ഹെഗ്‌ഡെ ( കായൽ ) , മമിത ബൈജു ( വിജി ശ്രീകാന്ത് ) , ഗൗതം വാസുദേവ് മേനോൻ ( വിജിയുടെ പിതാവ് ശ്രീകാന്ത് ) , ബോബി ഡിയോൾ ( ജോൺ ഹിംലർ ) , പ്രകാശ് രാജ് ( റോജ തങ്കസ്വാമി ), പ്രിയാമണി ( ഷീല ദേവി ) , നരേൻ ( ഖലീൽ ), നാസർ ( അറിവുടെ നമ്പി ) , സുനിൽ ( എസ്. ഐ വേലു ) , തീജയ് അരുണാചലം ( കാർത്തിക് ) , രേവതി ( വെടിയുടെ അമ്മ ) ,  ലോകേഷ് കനകരാജ് , അറ്റ്ലി , നെൽസൺ ( മീഡായാ പേഴ്സൺസ് ) , മദൻ ഗൗരി ( ഹാക്കർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരി ക്കുന്നു .  റീബ മോണിക്ക ജോൺ , മോനിഷ ബ്ലെസി , ബാബ ഭാസ്‌കർ , നിഴലുകൾ രവി , ശ്രീനാഥ് , ഇർഫാൻ സൈനി , റേയ്ച്ചൽ റബേക്ക , അരുൺകുമാർ രാജൻ , ഗജരാജ് , ജേസൺഷാ , സന്ദീപ് രവിരാജ് , കുമാർ നടരാജൻ എന്നിവരോടൊപ്പം ദളപതി കച്ചേരിയിൽ അതിഥിതാരമായി അനിരുദ്ധ് രവിചന്ദറും ,  നിർമ്മാതാവ് വെങ്കിട്ട് കെ. നാരായണ , ശേഖർ എന്നിവർ അതിഥി താരങ്ങളുമാണ് .


അനിൽ രവിപുടി കഥയും , സത്യൻ സൂര്യൻ ഛായാഗ്രഹണവും , പ്രദീപ് ഇ രാഘവ് എഡിറ്റിംഗും അനിരുദ്ധ് രവിചന്ദർ സംഗീത വും, അറിവ് , വിവേക് , കാർത്തിക് , നേത എന്നിവർ ഗാനരചനയുംഒരുക്കിയിരിക്കുന്നു . വിജയ് , അനിരുദ്ധ് രവിചന്ദർ , അറിവ് , വിശാൽ മിശ്ര , രവി ജി തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . അനിൽ അരസ് ആക്ഷൻ കോറിയോഗ്രാഫിയും , വി .സെൽവകുമാർ കലാ സംവിധാനവും , സുധൻ , ശേഖർ എന്നിവർ കോറിയോ ഗ്രാഫിയും , പല്ലവി സിംഗ് കോസ്റ്റ്യുമും , നാഗരാജ മേക്കപ്പും , വീര ശങ്കർ പ്രെഡക്ഷൻ കൺട്രോളറും പ്രതീഷ് ശേഖർ പി.ആർ.ഓ യുമാണ് . വെങ്കിട്ട് കെ. നാരായണ യാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .എസ്. എസ് ആർ എൻ്റെർടെയ്‌നർ ട്രാവൻകൂർ വടക്കൻ കേരളത്തിലും . ഐ . എം . പി ഫിലിംസ് കൊച്ചിയിലും ചിത്രം വിതരണം ചെയ്യുന്നു .


സർക്കിൾ ഇൻസ്പെക്ടർ ദളപതി വെട്രി കൊണ്ടാൻ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിലിൽ ആകുന്നു . മരണകിടക്കയിൽ ഉള്ള അമ്മയ്ക്ക് മകനെ കാണണമെന്നുള്ള ആഗ്രഹം ജെയിലർ സാധിച്ച് നൽകുന്നു . ജയിലർ കൊല്ലപ്പെടുന്നു .ജയിലറുടെ മകൾ വിജിയെ വെട്രി സംരക്ഷിക്കുന്നു . വെട്രിയുടെ ജീവിതം തന്നെ വിജിയ്ക്കായി മാറ്റി വെയ്ക്കു ന്നു . വലിയ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷി ക്കുന്ന വെട്രിയുടെ പോരാട്ടമാണ് " ജനനായകൻ " സിനിമ പറയുന്നത് .


പ്രേക്ഷകന് കൃത്യമായി മനസിലാവുന്ന താരത്തിൽ രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് . ജാതിയുടെയും മതത്തിൻ്റെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കു ന്നവർക്ക് എതിരെ മികച്ച സന്ദേശം സിനിമ നൽകുന്നു .


എച്ച് വിനോദിൻ്റെ സംവിധാനവും നിലവാരം പുലർത്തിയിട്ടുണ്ട് .വിജയ്ക്കുവേണ്ടി എഴുത പ്പെട്ട വേഷം തന്നെയാണിത് .ഫൈറ്റ്, ഡാൻസ് സീനുകളിൽ അപാര മെയ് വഴക്കമാണ് വിജയ് കാഴ്ചവെച്ചിരിക്കുന്നത് . ബോബി ഡിയോൾ മികച്ച അഭിനയം കാഴ്ചവെച്ചു . മമിത ബൈജു വിജി തിളങ്ങി എന്നുമാത്രമല്ല ക്ലൈമാക്സ് രംഗങ്ങളിൽ ഗംഭീരം . അനിരുദ്ധ് രവിചന്ദറിൻ്റെ പശ്ചാത്തല സംഗീതം മറ്റൊരു ആകർഷണ ഘടകമാണ് . മാസ് മസാല ചിത്രങ്ങളിലുടെ തൻ്റെ രാഷ്‌ട്രീയം പറയാൻ വിജയ് ഈ സിനിമയിലും ശ്രദ്ധിച്ചിട്ടുണ്ട്.

No comments:

Powered by Blogger.