'പ്രകമ്പനം' സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ് .
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന "പ്രകമ്പനം" എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ - ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
പിആർഒ- ശബരി

No comments: