ഡെസേർട്ട്ട്രെക്കേഴ്സ് എന്റർടൈയ്ൻമെൻ്റ് സ്റ്റുഡിയോ ഉൽഘാടനം സംവിധായകൻ എം.എ നിഷാദ് നിർവ്വഹിച്ചു .


 


ഡെസേർട്ട്ട്രെക്കേഴ്സ്  എന്റർടൈയ്ൻമെൻ്റ് സ്റ്റുഡിയോ ഉൽഘാടനം സംവിധായകൻ എം.എ നിഷാദ് നിർവ്വഹിച്ചു .


ചലച്ചിത്ര നിർമ്മാണ രംഗത്ത് തുടക്കം കുറി ക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡെസേർട്ട് "ട്രെക്കേഴ്സ് എന്റർടൈയ്ൻ മെന്റ്സ് "സ്റ്റുഡിയോയുടെ ഉൽഘാടനം പ്രശസ്ത സംവിധായകനും നടനുമായ എം എ നിഷാദ് നിർവഹിച്ചു.


ചലച്ചിത്ര താരങ്ങളായ മെറീന മൈക്കിൾ, ബാലാജി ശർമ, തെസ്നി ഖാൻ, ഹുസൈൻ കോയ, ഷാജി കൂനന്മാവ്,പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,ബബിൻ ബാബു(അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്, മാജിക്ക് ഫ്രെയിംസ് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.


സ്റ്റുഡിയോ ഫ്ലോർ,ഗ്രീൻ മാറ്റ് ഫ്ലോർ,റീൽസ്, പോഡ്കാസ്റ്റ്, ഇന്റർവ്യൂസ് എന്നീ സൗകര്യ ങ്ങൾ ഈ സ്റ്റുഡിയോവിൽ ഒരുക്കിയി ട്ടുണ്ട്.ദുബായ് ആസ്ഥാനമായിട്ടുള്ള ഈ സ്ഥാപനത്തിന്റ എറണാകുളം ഓഫീസ്  കലൂർ പീടിയ്ക്കൽ റോഡിലുള്ള ഒഎസ്എം ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്.


ഡെസേർട്ട്ട്രെക്കേഴ്സ്എന്റർടൈയ്ൻമെന്റ്സിനൊപ്പം ഡെസേർട്ട് ട്രെക്കേഴ്സ് ഹോളിഡേയ്സിന്റെ ട്രാവൽ ഏജൻസിയുടെ  സേവനവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അൽജോ ജോസഫ് അറിയിച്ചു.

No comments:

Powered by Blogger.