തീവ്രവും ആകർഷകവുമായ സൈക്കോളജിക്കൽ ത്രില്ലറാണ് ചിദംബരത്തിൻ്റെ " ബാലൻ ദി ബോയ് " . മിന്നുന്ന അഭിനയ മികവുമായി ആദിശേഷനും , ഫർസാന പാലത്തിങ്കലും .



Movie :
balan 
the 
boy

Director: 
Chidambaram

Genre :  
Psychological Thriller Drama

Platform :  Theatre .
Pathanamthitta  Trinity Movie Max 1

Language : 
Malayalam 

Duration. : 
149 Minutes 49 Seconds.


Direction                     : 4 / 5

Performance              : 4 / 5

Cinematography        : 4 / 5

Script                            : 4 / 5

Editing                         : 4 / 5

Music & BGM              : 4 / 5 

 
Rating                           : 24 /30.

✍️

Saleem P. Chacko.

CpK DesK





സംവിധായകൻ ചിദംബരം ഒരുക്കിയ
ഒരു സൈക്കോളജിക്കൽ ത്രില്ലർ ഡ്രാമയാണ്  " ബാലൻ ദി ബോയ്  (balan the boy) " .


ഒരു അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധവും, അവരുടെ ഭൂത കാലത്തിലെ നിഗൂഢതകളും, കാണാതാ കുന്ന അമ്മയെ തേടിയുള്ള മകന്റെ യാത്രയുമാണ് ഈ  ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധത്തിൻ്റെയും അതിജീവനത്തിൻ്റെയും നേർകാഴ്ച കൂടിയാണ് ഈ സിനിമ . പോലീസിൽ നിന്ന് ഒളിച്ചോടുന്ന അമ്മയുടെയും മകൻ്റെയും കഥ കൂടിയാണിത്. 

ആദിശേഷൻ കെ. ആർ ,ഫർസാന പാലത്തിങ്കൽ , ടോവിനോ തോമസ്, സിനാൻ , ബീനാ ആൻ്റണി , സംവിധായകൻ ഗിരീഷ് എ.ഡി. , ജീൻ പോൾ ലാൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . ഇവരോടൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടു ക്കപ്പെട്ട ഒരു കൂട്ടം പുതുമുഖതാരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .


"ജാനേ മൻ " , " മഞ്ഞുമൽ Boys " എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണിത് . മലയാളം , തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു. കെ.വി. എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ജീത്തു മാധവൻ രചന നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/എക്‌സി കുട്ടീവ് പ്രൊഡ്യൂസര്‍ ഗണപതി, വസ്ത്രാല ങ്കാരം സപ്ന കാജാ റാവുത്തര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ട്രൂത്ത്‌സ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .2026ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ഡു വിഭാഗത്തിൽ ഈ ചിത്രം അവതരിപ്പി ച്ചിരുന്നു .


ആദിശേഷൻ കെ.ആർ , ഫർസാന  പാലത്തിങ്കൽ, ജീൻ പോൾ ലാൽ  എന്നിവരുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകർഷണം . മികച്ച സംവിധാനം , മികച്ച അഭിനയം , മികച്ച ഛായാഗ്രഹണം , മികച്ച പശ്ചാത്തല സംഗീതം എന്നി ഘടകങ്ങൾ എടുത്ത് പറയാം.
ഒന്നാം പകുതി വേഗത കുറഞ്ഞതും രണ്ടാം പകുതി ജിഞ്ജാസവും സസ്പെൻസും നിറഞ്ഞതാണ് .






No comments:

Powered by Blogger.