90 ദിവസങ്ങളോളം പൂർത്തിയാക്കി "അതി മനോഹരം" തൊടുപുഴയിൽ പുരോഗമിക്കുന്നു
90 ദിവസങ്ങളോളം പൂർത്തിയാക്കി "അതി മനോഹരം" തൊടുപുഴയിൽ പുരോഗമിക്കുന്നു
ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊണ്ണൂറു ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗ മിക്കുന്നു.കൊച്ചിയിലും രണ്ടാഴ്ച്ച യോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.
ജൂൺ ഇരുപതോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും.. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദ്രബാദ്,മുംബൈ എന്നിവിടങ്ങളി ലായാണ് അവസാന ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്.നൂറ്റിഇരുപതു ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണ ത്തിൻ്റെ മേജർ പോർഷനുകളും പൂർത്തിയായി കഴിഞ്ഞിരിക്കുന്നു .
ലൗലജൻ എന്നസാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവ ങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്ത ങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെആകർഷമാക്കുന്നു.
ലാലു അലക്സ്,,മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.സംഗീതം. ജെയ്ക്ക് ബിജോയ്ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ.ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ് കലാസംവിധാനം - ഗോകുൽ ദാസ്.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ കോ-ഡയറക്ടർ - ബിനു പപ്പു ,ചീഫ് അസ്സോ സ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ അസ്സോസ്സിയേറ്റ് ഡയറക്ടർ -അഫ്നാസ് , മൊഹിത് കൃഷണൻ ,സ്റ്റിൽസ് - അമൽ.സി. സദർ .പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.






No comments: