മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് - മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ" ആഗോള റിലീസ് ജൂൺ 19ന്.
മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് - മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ" ആഗോള റിലീസ് ജൂൺ 19 ന്,
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന "ചിന്ന ചിന്ന ആസൈ" എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി ചുവട് വെച്ച് കേറുക യാണ്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് ചിന്ന ചിന്ന ആസൈ.
ഈ ചിത്രം രചിക്കുന്ന വേളയിൽ നായക കഥാപാത്രമായി ഇന്ദ്രൻസ് ആയിരുന്നു തൻ്റെ മനസിൽ എന്ന് വർഷാ വാസുദേവ് പറയുന്നു. ചിത്രത്തിലെ നായികയായ ലീല എന്ന കഥാപാത്രമായി തമിഴിൽ നിന്ന് 50 വയസ്സിന് മേൽ പ്രായം വരുന്ന ഒരു നടി വേണം എന്നായിരുന്നു ആഗ്രഹമെന്നും, അതിനായി താൻ ആദ്യം തിരഞ്ഞത് മണി രത്നം സാറിൻ്റെ 1990 കളിൽ പുറത്ത് വന്ന ചിത്രങ്ങളിലെ നായികമാരെ ആയിരുന്നു എന്നും വർഷ വാസുദേവ് പറഞ്ഞു. മണി രത്നം ചിത്രങ്ങളിലെ നായികമാരെല്ലാം തനിക്ക് പ്രിയപ്പെട്ടത് ആണെങ്കിലും, അതിൽ ഏറ്റവും പ്രിയപ്പെട്ടത് മധുബാല അവതരിപ്പിച്ച റോജ ആണെന്നും, അത്കൊണ്ട് തന്നെ ലീല ആവാൻ ആദ്യം സമീപിച്ചത് മധുബാലയെ തന്നെയാണെന്നും വർഷ വാസുദേവ് വെളിപ്പെടുത്തി.
മധുബാല ചിത്രത്തിൽ അഭിനയിക്കാം എന്നുറപ്പ് നൽകിയതിന് ശേഷം ആണ് താൻ ചിത്രത്തിന് റോജയിലെ പ്രശസ്തമായ ഗാനത്തിൻ്റെ വരികളായ "ചിന്ന ചിന്ന ആസൈ" എന്ന പേര് നൽകിയതെന്നും വർഷ വാസുദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലീലക്കും റോജ എന്ന കഥാപാത്രത്തിനും സമാനതകൾ ഉണ്ടെന്ന് മധുബാല തന്നോട് സൂചിപ്പിച്ച കാര്യവും വർഷ വാസുദേവ് പ്രസ് മീറ്റിൽ പറഞ്ഞു. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരാകർഷണം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ "കഥക്" എന്ന ഗാനവും "കര കവിയാതെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറി യൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

No comments: