🎬 കൊച്ചിയിൽ വീണ്ടും അന്താരാഷ്ട്ര റെഡ് കാർപെറ്റ് ചലച്ചിത്ര വിരുന്ന്– LK ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ്!




🎬 കൊച്ചിയിൽ വീണ്ടും അന്താരാഷ്ട്ര റെഡ് കാർപെറ്റ് ചലച്ചിത്ര വിരുന്ന്– LK ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ്!


കൊച്ചി: സിനിമാപ്രേമികൾക്കായി വീണ്ടും ഒരു ഭംഗിയാർന്ന അന്താരാഷ്ട്ര വേദി ഒരുങ്ങുന്നു. ഏപ്രിൽ 28-ന് കൊച്ചിയിലെ ഗോകുലം കൺവെൻഷണൽ സെന്ററിൽ വച്ച് നടക്കാനിരിക്കുന്ന രണ്ടാം LK ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു.


ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേറ്റിരിക്കുന്നത് വൈബ് ഓൺ ഗ്ലോബൽ ഗ്രൂപ്പ് ചെയർമാനും, പാൻ-ഇന്ത്യൻ നടനുമായ വിയാൻ മംഗലശ്ശേരിയാണ്.ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഇന്റർനാഷണൽ ഫിലിം കാർണിവലിന്റെ ചീഫ് ഓർഗനൈസർ ആയിരുന്ന വിയാന്റെ നേതൃത്വത്തിൽ, കലയും സാങ്കേതികവിദ്യയും ഒരുമിക്കുന്ന പുതിയ തലമുറ ചലച്ചിത്ര അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 


ആറ് പ്രധാന കാറ്റഗറികളിലായി ഇന്ത്യയിലും വിദേശത്തുനിന്നുമായി ലഭിച്ച 1200-ത്തിലധികം ചിത്രങ്ങളിൽ നിന്ന്,16 അംഗ അന്താരാഷ്ട്ര ജൂറി സംഘം തെരഞ്ഞെടുത്ത ചിത്രങ്ങൾക്കാണ് പുരസ്കാരങ്ങൾ നൽകുക. വിജയികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും അംഗീകാരങ്ങളും കാത്തിരിക്കുന്നു.

No comments:

Powered by Blogger.