മിസ്റ്ററി തില്ലറുമായി യുവനിര .




 


മിസ്റ്ററി തില്ലറുമായി യുവനിര .


മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് തിങ്കളാഴ്ച്ച അങ്കമാലി ജോസ്പുരത്ത് ആരംഭിച്ചു.


ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് സുവിനാണ് .പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേന്നു .ISC. ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.ജസ്സാനി എൻ്റെർടൈൻ മെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് 6D പിക്ച്ചേർസിൻ്റെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് ;സുൽത്താൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


കോ പ്രൊഡ്യൂസേർസ് - അനൂപ് വേണുഗോപാൽ , അനുബിൻ.യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാര ങ്ങൾക്കും ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂർത്തങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകുന്നുണ്ട്. .


അർജ്ജുൻ അശോകനും , റോഷൻ മാതൃവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായിക.ബാലു വർഗീസ് , ഹരിശ്രീ അശോകൻ ,സൂര്യാ ക്രിഷ് , ജിയോ ബേബി , വീണാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീതം - യാക്സൻ ഗാരി പെരേര, ,നെഹാ നായർ ..ടൈറ്റിൽ ട്രാക്ക് - ജാക്സൻ വിജയൻ. എഡിറ്റിംഗ് - രതീഷ് രാജ്.കലാസംവിധാനം - പ്രശാന്ത് മാധവ് ..മേക്കപ്പ് - ആർ. ജി വയനാടൻ ..കോസ്റ്റ്വും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ.ശബ്‌ദ രൂപകല്പന- ജയദേവൻ. ചക്കാടത്ത്.ശബ്‌ദ മിശ്രണം-സിനോയ് ജോസഫ്-ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പി ഇമ്മാനുവൽ.. സംഘട്ടനം - സുപ്രീം സുന്ദർ .സ്‌റ്റിൽസ് - രോഹിത് . കെ. സുരേഷ്..പരസ്യകല- ഹെസ്റ്റൻലിനോ. കപ്രൊഡക്‌ഷൻ മാനേജർ - സുനിൽ പി. എസ്.പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ.പ്രൊഡക്‌ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര.


ആലുവയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

No comments:

Powered by Blogger.