നവ്യനായരുടെ ശക്തമായ തിരിച്ച് വരവ് . " പാതിരാത്രിയിൽ നടന്ന സംഭവങ്ങളുമായി ......... "


 

Movie :

Pathirathri.


Director: 

Ratheena.


Genre : 

Crime Drama .


Platform :  

Theatre .


Language : 

Malayalam


Time :

124 Minutes 25 Seconds.


Direction                     :  2.5  / 5


Performance.             :   2.5   / 5


Cinematography        :    3   / 5


Script.                           :    2.5 / 5


Editing                          :    2  / 5


Music   & BGM           :      2.5  / 5 


Rating :                          :    15  / 30.


✍️

Saleem P. Chacko.

CpK DesK.


സൗബിൻ ഷാഹിർ , നവ്യനായർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത " പാതിരാത്രി " തിയേറ്ററുകളിൽ എത്തി . " പുഴു " എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


സൗബിൻ ഷാഹിർ ( കോൺസ്റ്റബിൾ സി.റ്റി ഹരീഷ് ) , നവ്യനായർ ( സബ് ഇൻസ്പെക്ടർ ജാൻസി കുര്യൻ ) , സണ്ണി വെയ്ൻ ( വില്ലേജ് ഓഫീസർ അൻസാർ അലി ) , ആൻ ആഗസ്റ്റിൻ ( ജാസ്മിൻ ), ആത്മീയ രാജൻ ( അഞ്ജലി ) ,അച്യൂത്കുമാർ(ഡി.വൈ.എസ്.പി സുരേഷ്കുമാർ ) , ഹരിശ്രീ അശോകൻ ( റഷീദ് ) , ശബരീഷ് വർമ്മ ( ഫെലിക്സ്) , ഇന്ദ്രൻസ് ( കോൺസ്റ്റബിൾ സഹദേവൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 


ഇടുക്കിയിലെ ഒരുഗ്രാമത്തിൽ " പാതിരാത്രി "യിൽ അപ്രതീക്ഷതമായി നടക്കുന്ന കൊലപാതകമാണ് സിനിമയുടെ പ്രമേയം . ഈ കൊലപാതകത്തെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് . കുടുംബ പ്രശ്നങ്ങൾക്കിടയിലെ കൃത്യമായി ചുമതല നിർവ്വഹിക്കുന്ന എസ്.ഐ ജാൻസി കുര്യനായി നവ്യനായർ തിളങ്ങി. കന്നഡ താരം അച്യുത്കുമാർ ഡി.വൈ.എസ്.പി സുരേഷ്കുമാറായി മികച്ച അഭിനയമാണ് കാഴ്ചവെച്ചത് .


" ഇലവീഴാംപൂഞ്ചിറ " എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചന നിർവ്വഹിച്ച ചിത്രമാണിത് .ഛായാഗ്രഹണം  ഷെഹ്നാദ് ജലാൽ, സംഗീതം  ജേക്സ് ബിജോയ്, എഡിറ്റർ  ശ്രീജിത്ത് സാരംഗ്, ആർട്ട്  ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ  പ്രശാന്ത് നാരായണൻ, മേക്കപ്പ്  ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ  അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ  സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


*

ഇക്കഴിഞ്ഞ ദിവസം സംവിധായകയുടെ ഒരു കുറിപ്പ് കണ്ടു . ചില ഓൺലൈനുകളാണ്  കഴിഞ്ഞ സിനിമ വിജയിപ്പിച്ചതെന്ന് . നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും.  കഴിഞ്ഞ സിനിമയ്ക്ക് ഒരു രൂപ പ്രതിഫലം വാങ്ങാതെ പ്രമോഷൻ ചെയ്തവരാണ് ഞങ്ങൾ  . " പുഴു "വിന് എല്ലാവരും സപ്പോർട്ട് ചെയ്തു. അതാണ് ആ സിനിമയുടെ വിജയ രഹസ്യം .നല്ല സിനിമയും നല്ല സംവിധാനവും ആയിരുന്നു " പുഴു " .


 

No comments:

Powered by Blogger.