"പ്രൈവറ്റ് " സിനിമയിൽ ഇന്ദ്രൻസ് , മീനാക്ഷി അനൂപ് മുഖ്യ വേഷങ്ങളിൽ .


 


"പ്രൈവറ്റ് " സിനിമയിൽ ഇന്ദ്രൻസ് , മീനാക്ഷി അനൂപ് മുഖ്യ വേഷങ്ങളിൽ .


ഇന്ദ്രൻസ്, മീനാക്ഷി അനൂപ്,അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന"പ്രൈവറ്റ്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


കഴിഞ്ഞ ദിവസം ഇരുവരുടെയും തങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ''പ്രൈവറ്റ് "  ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തും.  ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും  അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരുന്നത്. 


സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു.


ലൈൻ പ്രൊഡ്യൂസർ-തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.