നർമ്മത്തിൽ ചാലിച്ച കുടുംബചിത്രമാണ് " രവീന്ദ്രാ നീ എവിടെ ? "
Movie :
Raveendra Nee Evide ?
Director:
Manoj Palodan
Genre :
Comedy Family Thriller
Platform :
Theatre .
Language :
Malayalam
Time :
103 Minutes 15 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
കാലാവസ്ഥ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രൻ ആർ. എന്ന ഉദ്യോഗസ്ഥൻ്റെ കുടുംബത്തിൻ്റെ വിശേഷങ്ങളുമായി " രവീന്ദ്രാ നീ എവിടെ ? " തിയേറ്ററുകളിൽ എത്തി . മനോജ് പാലോടൻ സംവിധാനം ചെയ്ത ഈ ചിത്രം ഫാമിലി ഹ്യൂമർ ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത് .
നിരവധി കോമഡി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ് രവീന്ദ്രൻ്റെ തിരോധാനവും തുടർന്ന് നടക്കുന്ന സംഭവങ്ങളും രസകരമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത് .
അനൂപ് മേനോൻ ( രവീന്ദ്രൻ ആർ. ) , ഷീലു എബ്രഹാം (ബിന്ദു ) , ധ്യാൻ ശ്രീനിവാസൻ ( ജോൺക്കുട്ടി ) , അസീസ് നെടുമങ്ങാട് ( ബാലൻ ബാബു ) , സിദ്ദിഖ് ( നർമ്മത്തിൽ ജോർജ്ജ് ) , മേജർ രവി ( സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റാഫി ) , സെന്തിൽകുമാർ ( പ്രേംകുമാർ ) , സജിൻ ചെറുകയിൽ ( ഭദ്രൻ ) , സുരേഷ് കൃഷ്ണ ( ജയ കൃഷ്ണൻ ) , ചെമ്പിൽ അശോകൻ ( വർഗ്ഗീസ് ) , എൻ .പി നിസ ( ഹിമ ) , അപർണ്ണാദി ( സാനിയ ) , ഫൈസൽ ( ജോസഫ് ) , ഫെബി ( മേരി ) , ജോസ് ഫിലിപ്പ് ( രാജശേഖരൻ ) , ലിജി രാഗ് ( സൈജു ) , മുൻഷി രഞ്ജിത് ( രാജൻ ) , മോഹൻദാസ് ( സിറാജ് ) , ശാലിനി ( ഗായത്രി ) , സംഗീത അയ്യർ ( മറിയാമ്മ ) , സന്തോഷ് പാലക്കാട് ( മഹേഷ് ), സ്റ്റീഫൻ ( കൃഷ്ണകുമാർ ) , മേരിക്കുട്ടി ( ത്രേസ്യാമ്മ), ഏതൾ മനോജ് ( താര )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അബാം മൂവിസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യൂ മാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബി.കെ. ഹരിനാരായൺ ഗാനരചനയും , പ്രകാശ് ഉള്ളേരി സംഗീതവും , മഹാദേവൻ തമ്പി ഛായാഗ്രഹണവും , സിയാൻ ശ്രീകാന്ത് എഡിറ്റിംഗും , അജിത് എ .ജോർജ്ജ് ശബ്ദലേഖനവും , അജയ് ജി. അമ്പലത്തറ കലാസംവിധാനവും , ഷാജി പുൽപ്പള്ളി മേക്കപ്പും , അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനറുമാണ് . ശങ്കർ മഹാദേവൻ , ഹരിഹരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . പി. ശിവപ്രസാദാണ് പി. ആർ. ഓ.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രൻ്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പ്രമേയം . സിനിമയുടെ പേര് സൂചിപ്പിക്കും പോലെ രവീന്ദ്രനെ കാണാതെയാകുന്നു. രവീന്ദ്രൻ എവിടെയാണെന്ന അന്വേഷണവും അയാളുടെ തിരിച്ചറിവുകളുമാണ് സിനിമ പറയുന്നത് .സിനിമയിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന രണ്ട് പാട്ടുകൾ ഗംഭീരം ഷീലു എബ്രഹാമിൻ്റെ ബിന്ദു രവീന്ദ്രൻ പ്രേക്ഷക മനസ്സിൽ ഇടം നേടി. നർമ്മത്തിൽ ചാലിച്ച ഒരു കൊച്ചു സിനിമയാണ് " രവീന്ദ്രാ നീ എവിടെ ?" .

No comments: