പ്രശാന്ത് മോളിക്കലിൻ്റെ " കൂൺ " സിനിമ കാണാൻ മാതാപിതാക്കൾ തിയേറ്ററിൽ എത്തി .
😀😭😍🍄🫂
പപ്പയും മമ്മിയും ഇന്നലെ പള്ളിയിലെ കുടുംബ ഞായർ കുർബാന കഴിഞ്ഞ് സിനിമ കാണാൻ എനിക്കൊപ്പം വന്നു. ഇരുവരുടെയും സുഹൃത്തക്കൾ -ചില നാട്ടുകാർ സിനിമ ഇറങ്ങുന്നില്ലേ.... അവനോടു വേറെ പണിക്കു പോകാൻ പറ എന്നൊക്കെ കുത്തി നോവിച്ചിരുന്നു. അത് ദിവസം പറഞ്ഞു എന്നെ ഒരുപാടു വഴക്ക് പറയും. എന്നാലും ഇവരുടെ പ്രാർത്ഥന ആണ് ധൈര്യം തന്നത്. രണ്ടു മക്കളും സിനിമയിൽ, അവർ ചെയ്ത വർക്ക് കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ...എനിക്ക് അത് നേരിൽ കാണാൻ കഴിഞ്ഞു...എന്നെ പപ്പായും മമ്മിയും ആദ്യം കാണിച്ച ഫിലിം 'കിലുക്കം' ആയിരുന്നു എരുമേലി ശ്രീ അയ്യപ്പനിൽ. പിന്നീട് ഒരുമിച്ചു കണ്ടത് 'ആട് ജീവിതം' റാന്നി ശ്രീലക്ഷ്മി തിയറ്ററിൽ , ശേഷം നമ്മുടെ Koon Movie പത്തനംതിട്ട ട്രിനിറ്റിയിൽ, പപ്പാ കുഞ്ഞാനാൾ മുതൽ എന്നെ സ്കൂൾ മത്സരം വേദി കളിൽ നാടോടിനൃത്തം, ഫാൻസി ഡ്രസ്സ്, പ്രസംഗം, ക്ലെമോഡലിംഗ്, നാടകം എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും കൂടെ വരുകയും ചെയ്യും വഴക്ക് പറച്ചില് ടെൻഷൻ അത് കഴിഞ്ഞ് കിട്ടുന്ന സമ്മാനം എല്ലാം ഇപ്പോൾ ഓർക്കുമ്പോൾ ഒരു സന്തോഷം... അങ്ങനെ എന്നെ കൊണ്ട് പോയില്ലയിരുന്നേൽ ഞാനും Nidhin B Molickal ഒന്നും ഒന്നും ആകില്ലായിരുന്നു.
സിനിമ ചെയുമ്പോൾ കൂടെ വന്നു കാണാൻ പറ്റിയില്ല, വെച്ചൂചിറയിൽ ഷൂട്ട് ചെയ്തപ്പോൾ 1st ക്ലാപ്പ് ചെയ്തത് പപ്പാ ആണ്....
വീട്ടിൽ +2 വരെ TV ഇല്ലായിരുന്നു. കറന്റ് വന്നത് VHSE 1st yr പഠിക്കുമ്പോൾ. അത് വരെ വീട്ടിൽ റേഡിയോ ഉണ്ടാരുന്നു. സിനിമ 'ശബ്ദ രേഖ ' റേഡിയോ നാടകങ്ങൾ ആയിരുന്നു. ഞങ്ങൾക്കു ഏക ആശ്രയം. അതുകൊണ്ട് ആണെന്ന് തോന്നുന്നു അനിയൻ നിധിൻ മോളിക്കൽ സൗണ്ട് എഞ്ചിനിയർ ആയത്. റേഡിയോയിൽ വന്നു ശബ്ദ രേഖ സിനിമ ആയി മനസിലെ സ്‌ക്രീനിൽ കണ്ടു... അത് ഇപ്പോൾ എനിക്ക് മേക്കയിങ് നു ഉപകാരം പെടുന്നുണ്ട്..... 🙏🏻നന്ദി ദൈവമേ ഇതുപോലെ ഒരു അപ്പനും അമ്മയും തന്നതിന്, ഇവരുടെ മകനായി പിറന്നതിന് ...
പപ്പാ പണ്ട് പറയും " ഡാ സോബിനെ....സമ്മാനം കിട്ടും എന്നൊരു ഒരു പ്രതീക്ഷ വേണ്ട എങ്കിലും കഴിവ് കാണിക്കുവാൻ പങ്കെടുക്കുക".
പ്രശാന്ത് മോളിക്കൽ .
Golden Trumpet Entertainments
Anilkumar Nambiar
Limal G Paadath @highlight
Vishnu Siva Pradeep
Sanil Chembuvila
Neethu Thampan
No comments: