മലയാളത്തിന്റെ പ്രിയ നടൻ ഷറഫുദ്ദീൻകേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന 'തോൽവി F.C.' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി.
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളും 'തിരികെ ' എന്ന സിനിമയുടെ സംവിധായകരിൽ ഒരാളും, അഭിനേതാവും കൂടിയായ ജോർജ് കോരയാണ് രചനയും സംവിധാനവുംനിർവഹിക്കുന്നത്. 'തിരികെ' ക്ക് ശേഷം നേഷൻ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതക്കൾ, ഡിജോ കുര്യൻ,പോൾകറുകപിള്ളിൽ,റോണി ലാൽ ജെയിംസ്,മനു മറ്റമന,ജോസഫ്ചാക്കോ,ബിനോയ് മന്നത്താനിൽ എന്നിവരാണ്.
ലൈൻ പ്രൊഡ്യൂസർ-
പ്രണവ് പി പിള്ള. ഫാമിലി ഡ്രാമ കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നും.ഷറഫുദ്ദീനൊപ്പം, ജോണി ആന്റണി,ജോർജ് കോര,മീനാക്ഷി രവീന്ദ്രൻ,
വിശാഖ് നായർ,ആശ മഠത്തിൽ,അൽത്താഫ് സലീം,ജിനു ബെൻ, രഞ്ജിത്ത് ശേഖർ,ബാല താരങ്ങളായ എവിൻ, കെവിൻ എന്നിവരും ചിത്രത്തിൽഅണിനിരക്കുന്നുണ്ട്.
എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ -ലാൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-ജെ പി മണക്കാട്,കലാ സംവിധാനം-ആഷിക്. എസ്,സൗണ്ട് ഡിസൈൻ-ധനുഷ് നയനാർ, വസ്ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ്-രഞ്ജു കോലഞ്ചേരി,സ്റ്റിൽസ്അമൽ.സി,മുഖ്യ സഹ സംവിധാനം-ശ്രീകാന്ത് മോഹൻ,സംവിധാന സഹായികൾഹരികൃഷ്ണൻ.കെ ആർ,ആകാശ്.എ ആർ, ചേതൻ സിദ്ധു ജയൻ, ജോർജ് ഡെന്നി പെരെപ്പാടാൻ,അഖിൽ എസ് കൊട്ടറ,ഗാനരചന - വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ്, നൃത്തം-അനഘ,ഋഷി, പ്രൊമോഷണൽ കണ്ടന്റ്-നന്ദു മനോജ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ - ശ്യാം സി സജി,പി ആർ ഒ-എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: