ഷാജി കൈലാസിൻ്റെ " കാപ്പ " തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പൃഥിരാജ് സുകുമാരൻ , ആസിഫ് അലി ,അപർണ്ണ ബാലമുരളി , അന്ന ബെൻ എന്നിവർ പ്രധാന വേഷങ്ങളിൽ .
തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും, ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ "കാപ്പ"യുടെ ചിത്രീകരണംതിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഈ ചിത്രത്തിനുവേണ്ടി അറുപത് ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ്നൽകിയിരിക്കുന്നത്.
ജിനു വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച
തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് " കാപ്പ" .
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിക്കുന്നത്.
No comments: