നടൻ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ.


പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് അന്ത്യം . 

നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിലെന്ന നാടകത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ വേഷമിട്ടു.  1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ൽ ഗൗതം മേനോന്റെ "വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. 

" അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ , സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ , മുൻ അഭ്യന്തര സാംസ്കാരിക വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ , സിനിമ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹൻലാൽ , സൂരാജ് വെഞ്ഞാറംമൂട് ,  മധുപാൽ, അനുപ് മേനോൻ,  രഞ്ജിത്ത് , ലാൽ ജോസ്, ഉണ്ണികൃഷ്ണൻ ബി.  അരുൺ ഗോപി , കണ്ണൻ താമരക്കുളം , അജയ്
വാസുദേവ് , വൈശാഖ് , വിനീത് ശ്രീനിവാസൻ , സന്തോഷ് വിശ്വനാഥ് , ടിനു പാപ്പച്ചൻ, ജിസ് ജോയ് ,വിനോദ് ഗുരുവായൂർ, ജോണി ആൻ്റണി, ഡിജോ ജോസ് ആൻ്റണി , നാദിർഷ , സോമൻ അമ്പാട്ട്, സേതു ,ആദി ബാലകൃഷ്ണൻ, ഏ.ജെ. വർഗ്ഗീസ് , ജീനു ഏബ്രഹാം ,ജോഷി തോമസ് പള്ളിയ്ക്കൽ,ജി.പ്രജേഷ്സെൻ, ജി. മാർത്താണ്ഡൻ, മൃദുൽ നായർ ,രാജേഷ് കണ്ണങ്കര , സജിത് റ്റി.എസ്, സഞ്ജു അമ്പാടി , എൻ. എം. ബാദുഷ , സി.ജി. ദിനേശ്, ഡിക്സൺ പ്പെടുത്താസ് , വാഴൂർ  ജോസ് , ഷാജി പട്ടിക്കര , അജയ് തുണ്ടത്തിൽ, അയ്മനം സാജൻ, ,പി.ആർ സുമേരൻ, മഞ്ചു ഗോപിനാഥ് ,ഏബ്രഹാം ലിങ്കൺ , സിജു വിൽസൺ, സുരഭീ ലക്ഷ്മി , ഷീലു ഏബ്രഹാം , അന്ന ബെൻ , സ്വാസിക ,അഞ്ജലി നായർ, ആരാദ്ധ്യ ആൻ ,നിഷാ സാരംഗ്, മൻരാജ് , ബിനു പപ്പു , റഹിം പനവൂർ ,പി. ശിവപ്രസാദ് , മനീഷ് കുറുപ്പ് ,ഷെജിൻ ആലപ്പുഴ തുടങ്ങിയവർ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും  അനുശോചനം രേഖപ്പെടുത്തി. 
 

1 comment:

Powered by Blogger.