" വൈറൽ സെബി " യുടെ ട്രെയിലർ നാളെ റിലീസ് ചെയ്യും.

ടാക്സി ഡ്രൈവർ. എല്ലാത്തിനും സാക്ഷിയായി, നിശ്ശബ്ദസഹചാരിയായ ഒരു അപരിചിതൻ. അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിഘട്ടത്തിൽ ആശ്രയിക്കാൻ അയാൾ മാത്രമേ ഉള്ളെങ്കിലോ?

ഈ യാത്രയിൽ, വൈറൽ സെബിക്കൊപ്പം ചേരൂ. കാരണം, ചില യാത്രകൾ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നവയാണ്.  

സജിത മഠത്തിലും ആനന്ദ് ഹരിദാസും തിരക്കഥയൊരുക്കി ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ N M ബാദുഷയും മഞ്ജു ബാദുഷയും ചേർന്ന് നിർമ്മിച്ച വിധു വിൻസെന്റിന്റെ പുതിയ റോഡ് മൂവിയായ വൈറൽ സെബിയുടെ ട്രെയ്ലർ നാളെ മമ്മൂക്കയുടെ പേജിലൂടെ വൈകിട്ട് 5 മണിക്ക് റിലീസാവുന്നു. സ്വീകരിക്കുമല്ലോ..🙏🏽

No comments:

Powered by Blogger.