നടൻ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് അന്ത്യം .
നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിലെന്ന നാടകത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ വേഷമിട്ടു. 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ൽ ഗൗതം മേനോന്റെ "വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്.
" അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ , സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ , മുൻ അഭ്യന്തര സാംസ്കാരിക വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ , സിനിമ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹൻലാൽ , സൂരാജ് വെഞ്ഞാറംമൂട് , മധുപാൽ, അനുപ് മേനോൻ, രഞ്ജിത്ത് , ലാൽ ജോസ്, ഉണ്ണികൃഷ്ണൻ ബി. അരുൺ ഗോപി , കണ്ണൻ താമരക്കുളം , അജയ്
Heartfelt Condolences...
ReplyDelete