പ്യഥിരാജ് സുകുമാരൻ - വൈശാഖ് - ജിനു അബ്രഹാം ടീമിൻ്റെ സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാണ് : ഖലീഫ .


 


Movie :

KHALIFA

Part 1 


Director:

Vysakh 


Genre : 

Action Thriller 


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Malayalam 


Duration. : 

159  Minutes 45 Seconds.


Direction                                : 4  / 5


Performance.                        : 4 / 5


Cinematography.                  : 4 / 5


Script.                                      : 4 / 5


Editing.                                   : 4   / 5


Music & BGM.                       :  4  / 5 


Rating.              .                     : 24 /30.


✍️

Saleem P. Chacko.

CpK DesK


*

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വ ത്തിലുള്ള കേന്ദ്ര സർക്കാർ 1974ൽ പാസാ ക്കിയ നിയമമാണ് " കോഫെപോസ നിയമം " . വിദേശ്യനാണ്യ വിനിമയ സംരക്ഷണ , കള്ള കടത്ത് തടയൽ നിയമമാണ് കോഫെപോസ ".കള്ളക്കടത്തും നിയമവിരുദ്ധമായ വിദേശ കറൻസി ഇടപാടുകളും തടയുന്നതിന് ഒരു വ്യക്തിയെ ഒരു വർഷംവരെ അല്ലെങ്കിൽ പ്രത്യേക കേസുകളിൽ രണ്ട് വർഷം വരെ വിചാരണ കൂടാതെ പ്രതിരോധ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്ന ഒരു ഇന്ത്യൻ നിയമമാണിത് .അന്യായമായി തടങ്കലിൽ കഴിയുന്നവർക്ക് ജ്യാമ്യം പോലും ലഭിക്കാത്ത സാഹചര്യം അന്ന് രാജ്യത്ത്  നിലനിന്നിരുന്നു .


പൃഥ്വിരാജ് സുകുമാരൻ - വൈശാഖ് - ജിനു അബ്രഹാം  ടീമിൻ്റെ "ഖലീഫ പാർട്ട് 1 "പ്രതി കാരം സുവർണ്ണലിപികളാൽ എഴുതപ്പെടും" എന്ന ടാഗ് ലൈനോടെ തീയേറ്ററുകളിൽ എത്തി . ജിനു അബ്രഹാം  ഇന്നോവേഷൻ്റെ ബാനറിൽ ജിനു അബ്രഹാമും സൂരജ്കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് സുകുമാരനും , മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻ ലാലും ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ഹാരിസായും , തെലുങ്ക് താരം മാളവിക ശർമ്മ ഫിസയായും ഈ ചിത്രത്തിൽ വേഷമിടുന്നു . കൈര ( വൈഷണവി ),ഇന്ദ്രൻസ് ( ഹംസ ) ,മോഹിനി ( ആമിറിൻ്റെ അമ്മ നൂർജഹാൻ അലി ) രൺജി പണിക്കർ (ആമിറിൻ്റെ പിതാവ് മാമ്പറയ്ക്കൽ യൂനുസ് ) , ഷമ്മി തിലകൻ ( ( പാർട്ടി സെക്രട്ടറി പുന്ന വേൽ രാഘവൻ ) , സഞ്ജു ശിവറാം ( സമദ് ),ആനന്ദ് മൻമഥൻ ( റഹിം ) , ശിവ ജിത്ത് ( വിനായകൻ ), ഷൈൻ വർഗ്ഗീസ് ( സുദീപ് ) , മാസ്റ്റർ നഫാഷ് ( റുഷീൻ ), ഡോൺ മൈക്കിൾ ( വിവേക് ) ,സുധീർ കരമന , സന്തോഷ് കീഴാറ്റൂർ ,  സാദിഖ് , മോഹൻ,ജയരാജ് വാര്യർ , ഡിനി ഡാനിയേൽ , സിനു ശമുവേൽ , റോയി ഓലിയ്ക്കൽ തുടങ്ങിയവരും  അഭിനയിച്ചിരി ക്കുന്നു.ടോവിനോ തോമസ് , സൗബിൻ സാഹിർ എന്നിവർ അതിഥിതാരങ്ങളാണ്.  .


ആദ്യപകുതിയിലെ ഭൂരിഭാഗവും ആമിർ അലിയെ കുറിച്ച് പറയുന്നു . ഇതിനോടൊപ്പം ആലിയെ കള്ളക്കടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളുമാണ് പറയുന്നത് . രണ്ടാം പകുതി ആലിയും എതിരാളികളും തമ്മിലുള്ള കള്ളക്കടത്ത് യുദ്ധമായി മാറുന്നു .സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനറാണ്  ഖലീഫ. സ്വർണ്ണക്കടത്തിൻ്റെ പശ്ചാത്തലങ്ങളിലെ നിഗൂഡതന്ത്രങ്ങളും വാങ്ങലും കൊടുക്കലും പ്രമേയത്തിൻ്റെ ഭാഗമാണ് . സ്വർണ്ണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും സ്വർണ്ണത്തി ൻ്റെ തിളക്കത്തിന് പിന്നിലെ ചതിയും പ്രമേയം ചർച്ച ചെയ്യുന്നു .

വൈശാഖിന്റെ മേക്കിംഗ് ഖലീഫയുടെ കരുത്ത്. ഒരു നിമിഷം പോലും ലാഗ് ഇല്ലാ എന്നുള്ളത് എടുത്ത് പറയാം .ത്രസിപ്പിക്കുന്ന ആക്ഷനും ഡ്രാമയും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റാണ് . ഗംഭീര ആക്ഷൻരംഗങ്ങളും മാസ് ഡയലോഗുകളും ചേർന്ന പക്ക എൻ്റെർടെയ്റാണ് ഈ സിനിമ. പൃഥിരാജ് സുകുമാരനെ സ്റ്റൈലായി അവതരി പ്പിച്ചിരിക്കുന്നു . സഞ്ജു ശിവറാം മികച്ച അഭി നയം കാഴ്ചവെച്ചു . രൺജി പണിക്കരുടെ കിടിലൻ അഭിനയം .ഷമ്മി തിലകൻ്റെ കൈ കളിൽ പുന്നവേൽ രാഘവൻ  എന്ന കഥാ പാത്രം ഭദ്രം. ഇന്ദ്രൻസിന് മറ്റൊരു വ്യതസ്ഥ വേഷം കൂടി.


ജേക്സ് ബിജോയ് ഈണം നൽകിയ ചിത്രത്തിലെ "അസലായവളെ..." എന്ന റൊമാൻ്റിക് ഗാനം സൂപ്പർ ഹിറ്റാണ്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവർ സഹ നിർമ്മാതാക്കളാണ് . ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി.


ജീനു ഏബ്രഹാം തിരക്കഥയെഴുതി സംവിധാ നം ചെയ്ത ചിത്രമാണ് " ആദം ജോൺ " . മാസ്റ്റേഴ്സ് , ലണ്ടൻ ബ്രിഡ്ജ് , കടുവ , അന്വേ ഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്ക് രചന നിർവ്വഹിച്ചത് ജിനു അബ്രഹാമാണ് .


ക്ലൈമാക്സിൽ അപ്രതീക്ഷിത പ്രകടന ങ്ങളാണ് സംഭവിക്കുന്നത് . ആ സംഭവങ്ങൾ തിയേറ്ററിൽ ആവേശം സൃഷ്ടിക്കുന്നു . പൃഥി രാജ് സുകുമാരൻ്റെ ഗംഭീര അഭിനയവും മോഹൻലാൽ , ടോവിനോ തോമസ് , സൗബി ൻ സാഹിർ എന്നിവരുടെ സാന്നിദ്ധ്യവും സിനിമയ്ക്ക് നല്ല മുതൽകൂട്ടാണ് .ഓണക്കാല യളവിൽ ആക്ഷൻ ചിത്രവുമായി പൃഥിരാജ് - വൈശാഖ് - ജിനു അബ്രഹാം ടീം .



No comments:

Powered by Blogger.