ടൊവിനോ തോമസ് നായകനായ
"മുൻപേ " ചിത്രീകരണം തുടങ്ങി .
സൈജു ശ്രീധരൻ സംവിധായകൻ.
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
മുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു. പ്രശസ്‌ത ചിത്രസംയോജക
നായ സൈജു ശ്രീധരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്..
ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ , ടൊവിനോ തോമസ്സും, സഹോദരൻ ടിംങ്സ്റ്റൺ തോമസ്സും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.പനോരമ സ്റ്റുഡിയോസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ് , ടൊവിനോ തോമസ് പ്രൊഡക്‌ഷൻസാണ്ഈ ചിത്രം നിർമ്മിക്കുന്നത്.
കുമാർ മങ്ങാട്ട് പഥക്ക് , അഭിക്ഷേക് പഥക്ക് , ടൊവിനോ തോമസ്, ഡോൾവിൻ കുര്യാ ക്കോസ്, ടിംഗ് സ്റ്റൺ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ .കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി.
കിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര..സി.എഫ് ഓ. .രവി ഓത്തി.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ ഫുട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "മുൻപേ... "
നീലഗിരിക്കുന്നു കളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന "ഒരിടം" എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് .ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവ രുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത് ..താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിൻ്റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിദ്ധ്യത്തി ലൂടെ യുണ്ടാകുന്നസംഭവങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു
നയിക്കുന്നത്.ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരി ക്കും ഈ ചിത്രം .ടൊവിനോ തോമസ്സിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായി
രിക്കും ഇതിലെ റോയ്സ്.
ബാംഗ്ളൂരിൽ സ്ഥിര താമസ്സമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകി യാണ്.നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്‌ക്രീനിലെ ത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരു ക്കിയതും. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ് .
ടീനാ തോമസ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നു.സംഗീതം- റെക്സ് വിജയൻ-.ജിച്ചു ജോയ്.ഛായാഗ്രഹണം- ഷിനോസ് .എഡിറ്റിംഗ് - സൈജു ശ്രീധരൻ.
പ്രൊഡക്‌ഷൻ ഡിസൈൻ- ദിലീപ് നാഥ്.
സിങ്ക് സൗണ്ട്- വൈശാഖ് ബി.വി.സൗണ്ട് മിക്സ് - സിനോയ് ജോസഫ്.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്‌റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ.പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്,സോബൻ .പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ.പ്രൊഡക്‌ഷൻ കൺടോളർ- റിച്ചാർഡ്.അസ്സോസ്സിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ.ലൈൻ പ്രൊഡ്യൂസർ- അബിൻ. ഈ എ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ.ആക്ഷൻ - ഫീനിക്സ് പ്രഭു.ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു .വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് .
വാഴൂർ ജോസ് .
.
Subscribe to:
Post Comments
(
Atom
)





No comments: