"പാതിരക്കുറുക്കൻ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
"പാതിരക്കുറുക്കൻ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ 'പാതിരാക്കുറുക്കൻ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാക്കുറുക്കൻ' സെപ്തംബറിൽ പ്രദർശനത്തിനെത്തും.
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയിൽ ചെന്നുപെടുന്ന തും, തുടർന്നുള്ള അവരുടെ അതിജീവനവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാ കുറുക്കൻ. ഇവരെക്കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന : സുനിൽ കർമ്മ, നിഖിൽ ജിനൻ, സെൽവകുമാർ എസ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ. എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ, പ്രോജക്റ്റ് ഡിസൈനർ- ഷിംന ബി, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പി. ആർ. ഓ-എ എസ് ദിനേശ്,മനു ശിവൻ.

No comments: