എം. പത്മകുമാറിൻ്റെ " പത്താം വളവ് " ഓഫീഷ്യൽ ടീസർ ഫെബ്രുവരി അഞ്ചിന് വൈകിട്ട് ആറിന് റിലീസ് ചെയ്യും.
ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു.ജി.എം എന്റർടൈൻമെന്റ് ബാനറിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന " പത്താം വളവ് "ൻ്റെ
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടും ,ഇന്ദ്രജിത്ത് സുകുമാരനുമാണ്.
അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു .

No comments: