Since 2016

" നാരദൻ " മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും.


ടോവിനോ തോമസ് ,അന്ന ബെൻ, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  
ആഷിക് അബു  സംവിധാനം ചെയ്യുന്ന ചിത്രം " നാരദൻ " മാർച്ച് മൂന്നിന്  തിയേറ്ററുകളിൽ എത്തും. 

'വൈറസി'നു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന  ചിത്രമാണിത്.ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സന്തോഷ് ടി.കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ്. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസും സൈജു ശ്രീധരനും ചേര്‍ന്ന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, വിതരണം ഒപിഎം സിനിമാസ്. 
 
മായാനദിക്ക് ശേഷം ടോവിനോ തോമസ്  നായകനാവുന്ന ആഷിക്അബുചിത്രവുമാണിത്.

സലിം പി. ചാക്കോ.
cpK  desK.

 

No comments:

Powered by Blogger.