Since 2016

മെമ്പർ രമേശൻ ഒൻപതാം വാർഡ് ടീസർ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.


ബോബൻ& മോളി
എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെംബർ രമേശൻ ഒമ്പതാം വാർഡ്.ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര - അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. 

മെമ്പർ രമേശൻ ഒൻപതാം വാർഡ് ടീസർ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ ,ഉണ്ണി മുകുന്ദൻ ,ആൻ്റണി വർഗ്ഗീസ്, ബേസിൽ ജോസഫ് ,സിജു വിൽസൺ ,കൃഷ്ണ ശങ്കർ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും.

കട്ടപ്പന ആലുവായ്ക്കടുത്തുള്ള ചൂണ്ടി,മഞ്ഞപ്രഎന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു.

ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതുംതുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസാകരമായി പ്രതിപാദിക്കുന്നു. 

അർജുൻ അശോകൻ , ശബരിഷ് വർമ്മ ,ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗായത്രി അശോകാണ് നായിക.

രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം,
സ്മിനു സിജോ, സിനി ഏബ്രഹാം.എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
എൽദോ ഐസക്ക് ഛായാ ഗ്രഹണവുംദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു -
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .ജോഷി തോമസ് പള്ളിക്കൽ
നിർമ്മാണ നിർവ്വഹണം. - ജോബ് ജോർജ്, പി.ആർ.ഓ - വാഴൂർ ജോസ്. 


സലിം പി. ചാക്കോ . 


 

No comments:

Powered by Blogger.