ഞാൻ കണ്ട " ടൈറ്റാനിക്കിന് " ഇന്ന് 24 വയസ് ...
ഇന്ന് ( ഡിസംബർ പത്തൊൻപതിന് ) ലോക സിനിമയിലെ ആൽഭുതം " ടൈറ്റാനിക്ക് " റിലീസ് ചെയ്തിട്ട് 24 വർഷം ( 1997) തികയുന്നു.
ലിയോനാർഡോ ഡികാപ്രിയോ ( ജാക്ക് ഡേവ്സൺ ) ,കാത്തേ വിൻസ്ലെല്റ്റ് ( റോസ് ഡിവിറ്റ് ബുകറ്റർ) എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബില്ലി സെൻ ,ഫ്രാൻസിസ് ഫിഷർ ,ഗ്ലോറിയ സ്റ്റുവർട്ട്, ബിൽ പാക്സറ്റേൺ ,സൂസി അമിസ്, ഡേവിഡ് നൂസി ,ഡേവിഡ് വാർണർ ,ജാസൺ ബാരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.1912 ഏപ്രിൽ 14 ന് ഐസ്ബർഗിൽ തട്ടി " ടൈറ്റാനിക്ക് " കപ്പൽ മുങ്ങിയ സംഭവമാണ് സിനിമയുടെ പ്രമേയം .
സെലിൻ ഡിയോൺ പാടിയ " My heart will go on ... " എന്ന ഗാനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല .ഈ ഗാനത്തിന് സംഗീതം നൽകിയ ജെയിംസ് ഹോർണർ 2015 ജൂൺ 22ന് അന്തരിച്ചു.
വർഷങ്ങൾ പോയത് അറിയുന്നില്ല. ഇന്നും സിനിമ കാണൽ തുടരുന്നു ....
#Titanic my favorite movie#

No comments: