നിലാവറിയാതെ ഫിലിം റിവ്യൂ


മനുഷ്യനിലെ ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം. ജാതി വ്യവസ്ഥ അർഹിക്കുന്ന പ്രധാന്യത്തോടെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അടിച്ചർത്തപ്പെടുന്ന ജനവിഭാഗത്തിന്‍റെ പ്രതിനിധിയായി അനുമോളുടെ കഥാപാത്രം മികച്ചതായി. ഒരിടവേളയക്ക് ശേഷം ബാല മലയാളത്തിൽ അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തെ  അവതരിപ്പിച്ചു . പെണ്ണിന്‍റെ കണ്ണീർ വീണ് നനഞ്ഞെങ്കിലും ,ചോര വീണ് നനഞ്ഞ ചരിത്രം എന്‍റെയീ മണ്ണിന് വേണ്ട എന്ന പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.  സൈജു കുറുപ്പ് ,സന്തോഷ് കീഴാറ്റൂർ ,ഇന്ദ്രൻസ് ,സുധീർ കരമന ,ശ്രീകുമാർ ,ശിവാനി ഭായ് ,കലാശാല ബാബു എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.   പ്രശസ്ത ഛായാഗ്രഹകനായ ഉത്പൽ വി.നായനാർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.. ബിജു വി.മത്തായി ,കുഞ്ഞബു നായർ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുരാജ് മാവില തിരക്കഥയും  സാജൻ കളത്തിൽ ക്യാമറയും പി.സി.മോഹനൻ എഡിറ്റിംഗും കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതവും കൈതപ്രം ,കെ.വി.എസ് കണ്ണപുരം എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. തീയേറ്ററുകളിലെ പ്രേക്ഷകരുടെ കുറവ് മൊത്തം കളക്ഷനെ ബാധിക്കുമെന്നാണ് പൊതു വിലയിരുത്തൽ.

റേറ്റിംഗ് 3.5 / 5.

No comments:

Powered by Blogger.