റിച്ചി ഫിലിം റിവ്യൂ ..


റിച്ചി ഫിലിം റിവ്യൂ .. നിവിൻ പോളി ടൈറ്റിൽ റോളിൽ എത്തുന്ന റിച്ചിയിൽ റൗഡി ആയിട്ടാണ് അഭിനയിക്കുന്നത്.  നഷ്ടപ്പെടുന്ന ബാല്യകാലവും ഭാവി പ്രതീക്ഷയുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഇത് ഒരു മാസ് സിനിമയല്ല. പ്രേക്ഷകർ വലിയ പ്രതിക്ഷയാണ് റിച്ചിയിൽ വെച്ചു പുലർത്തിയത്, എന്നാൽ അതിന് അനുസരിച്ച് സിനിമ വന്നില്ല എന്നതാണ് യഥാർത്ഥ്യം . തിരക്കഥയുടെ പാളിച്ച എടുത്ത് പറയേണ്ടതാണ്. 2014ൽ  പുറത്ത് ഇറങ്ങിയ കന്നട ചിത്രം ഉളിവരു കണ്ടംന്തെ യുടെ തമിഴ് റിമേക്ക് ആണ് റിച്ചി . ബോക്സ് ഓഫിസിൽ പരാജയപ്പെട്ട കന്നട സിനിമ റിമേക്ക് ചെയ്തത് തന്നെ വെല്ലുവിളിയാണ് . ക്യാമറ വർക്ക് നല്ലരിതിയിലാണ് എടുത്തിട്ടുള്ളത്.   രാത്രി സമയത്താണ് കൂടുതൽ ഷൂട്ട് ചെയ്തിട്ടുള്ളത്.. നിവിൻ പോളി സ്വന്തമായി ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്.  സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗൗതം രാമചന്ദ്രനാണ്‌. കഥ, തിരക്കഥ ,സംഭാഷണം ഗൗതം രാമചന്ദ്രനും രക്ഷിത് ഷെട്ടിയും സംഗീതം അജനീഷ് ലോക് നാഥും എഡിറ്റിംഗ് അതുൽ വിജയും ക്യാമറ പാണ്ടികുമാറും നിർവ്വഹിക്കുന്നു. അനന്ദ് പയ്യന്നൂരും വിനോദ് ഷൊർണ്ണൂരും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. കേരളത്തിൽ ചില കേന്ദ്രങ്ങളിൽ മലയാളം പതിപ്പും റിലിസ് ചെയ്തിട്ടുണ്ട്.

നടരാജ് സുബ്രമണ്യം ,ശ്രദ്ധഹ ശ്രീനാഥ് ,ലക്ഷമിപ്രിയ ചന്ദ്രമൗലി ,പ്രകാശ് രാജ് ,രാജ് ഭരത് ,തുളസി ,ആടുകളം മുരുകദോസ് ,ജി.കെ. റെഡ്ഡി തുടങ്ങിയവർ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.  നിവിൻ പോളി നായകൻ അണോ, അതോ വില്ലൻ അണോ എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ  ചോദിക്കുന്നത്?

റേറ്റിംഗ് - 3/5. 
സലിം പി.ചാക്കോ .

No comments:

Powered by Blogger.