" ജന ഗണ മന " 50 കോടി ക്ലബിൽ .

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത " ജനഗണമന "  26 ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തി.  

"ക്വീന്‍ "  എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ചിത്രമാണിത്. 

ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്.

അമ്പതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് " ജനഗണമന " . ആർ.എസ് വിമൽ ഒരുക്കിയ " എന്ന് നിന്റെ മൊയ്‌ദീൻ "  ആണ് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച പൃഥ്വിരാജ് സുകുമാരൻ  ചിത്രം.

"ജനഗണമന "  കൂടി അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചതോടെ മലയാളത്തിൽ  നിരവധി ചിത്രങ്ങൾ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു. 


1 comment:

  1. നിങളുടെ review നല്ലത് ആണു

    ReplyDelete

Powered by Blogger.