എം.എ നിഷാദിൻ്റെ " ഒരു അന്വേഷണത്തിൻ്റെ തുടക്കം " കോട്ടയത്ത് തുടങ്ങി .


 

എം.എ നിഷാദിൻ്റെ " ഒരു അന്വേഷണത്തിൻ്റെ തുടക്കം "  കോട്ടയത്ത് തുടങ്ങി .




നടനും സംവിധായകനുമായ എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒരു അന്വേഷണത്തിൻ്റെ തുടക്കം "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  കോട്ടയത്ത് തുടങ്ങി.




പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുംഎടുത്തതാണ്.




മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.




കോട്ടയം പി.ഡബ്ലഡി.റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ   സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിന് തു ടക്കമിട്ടത്. സെഞ്ച്വറി കൊച്ചുമോൻ എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി , ബിനു മുരളി എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിച്ചു.റിട്ട. ക്രൈംബ്രാഞ്ച്എ സ്.പി.ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി. ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധി പേരും, ബന്ധുമിത്രാദികളുടേയും നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.




സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി ,കലാഭവൻ നവാസ്, ദുർഗാ കൃഷ്ണാ, സിനി ഏബ്രഹാം, അനു നായർ തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.


വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ റെഷൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ ,ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം , സ്മിനു സിജോ, പൊന്നമ്മ ബാബു,സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടുകാട്സാബു സുന്ദരപാണ്ഡ്യൻ , രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു


ഗാനങ്ങൾ  പ്രഭാവർമ്മ, ബി.കെ ഹരിനാരായണൻ, പളനി ഭാരതി, സംഗീതം - എം .ജയചന്ദ്രൻ. ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് - ജോൺകുട്ടി,പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ. കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ് - റോണക്സ് സേവ്യർ,കോസ്റ്റ്യം ഡിസൈൻ - സമീറ സനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് രമേഷ് അമ്മനാഥ്. ഷമീർ സലാം.പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി.സുഗതൻ, ശ്രീശൻ ഏരിമല പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്, ഏ.എസ് ദിനേശ് .

ഫോട്ടോ:  ഫിറോഷ്, കെ .ജയേഷ്

No comments:

Powered by Blogger.