പ്രശസ്ത സംവിധായകൻ ഗിരീഷ് വെണ്ണല (69) അന്തരിച്ചു .
പ്രശസ്ത സംവിധായകൻ ഗിരീഷ് വെണ്ണല (69) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു .
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗമായ ഗിരീഷ് വെണ്ണല ദീർഘകാലമായി ചികിത്സയിലായിരുന്നു . ഭരതൻ , പി ജി വിശ്വംഭരൻ എന്നിവരുടെ പ്രിയ ശിഷ്യനായ ഗിരീഷ് വെണ്ണല പുരസ്‌കാരം ഉൾപ്പടെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
അമരം പോലുള്ള ക്‌ളാസിക് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് വെണ്ണലയ്ക്ക് മലയാള സിനിമയിൽ ഒട്ടേറെ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നു. പൊതു പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു .
നാളെ രാവിലെ 9 മണിയ്ക്ക് വീട്ടിൽ പൊതുദർശനം .സംസ്കാരം 11 മണിയ്ക്ക് കാക്കനാട് അത്താണിയിലെ പൊതുശ്മശാനം .
ഭാര്യ: പരേതയായ രാജേശ്വരി , മകൾ :രാഗി

No comments: