അതിശയിപ്പിക്കുന്ന അഭിനയ മികവുമായി മമ്മൂട്ടിയും വിനായകനും . പ്രേക്ഷകരെ ഇളക്കി മറിച്ച് " കളങ്കാവൽ " .
Movie :
Kalamkaval
Director:
Jithin K.Jose
Genre :
Crime Thriller
Platform :
Theatre .
Language :
Malayalam
Running Time :
144 Minutes 46 Seconds
Direction : 4 / 5
Performance. : 4.5 / 5
Cinematography : 4 / 5
Script. : 4.5 / 5
Editing : 4 / 5
Music & BGM : 4 .5 / 5
Rating : : 25.5 /30.
✍️
Saleem P. Chacko.
CpK DesK.
മമ്മൂട്ടി , വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത " കളങ്കാവൽ " തിയേറ്ററുകളിൽ എത്തി.
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുന്നത് . ആ കാത്തിരിപ്പ് നഷ്ടമായില്ല . വേഷപകർച്ചകൊണ്ട് വീണ്ടും മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. മലയാള സിനിമയിൽ തൻ്റെ സ്ഥാനം അരക്കിട്ടുറപ്പി ക്കുന്ന സിനിമയായി " കളങ്കാവൽ " മാറി .
നിരന്തരമായി സ്ത്രീകളെ വശീകരിച്ച് കൊല ചെയ്യുന്ന ഒരു സൈക്കോപാത്ത് കില്ലർ, അവനെ പിടികൂടാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ നായകൻ — അതിനിടയിൽ സംഭവിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മമ്മൂട്ടി (സ്റ്റാൻലി ദാസ് ) , വിനായകൻ ( സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകൃഷ്ണൻ ) , ബിജു പപ്പൻ ( എസ്.പി തോമസ് എ ) , ജിബിൻ ഗോപിനാഥ് ( രാമു ) ഗായത്രി അരുൺ ( മായ ) , രജീഷ വിജയൻ ( ജീനാ തോമസ് ) , ബിജു പപ്പൻ ( എസ്.പി തോമസ് ) ,അരവിന്ദ് എസ്.കെ , ശ്രുതി രാമചന്ദ്രൻ , അസീസ് നെടുംമങ്ങാട് , ഹരിശങ്കർ എസ്.ജി. , ആർജെ സൂര്യ , അഭി സുഹാന , നിസ , ത്രിവേദ , അനുപമ , ശ്രുതി രാമചന്ദ്രൻ ,വൈഷണവി സായ്കുമാർ , മാളവിക മേനോൻ , മോഹന പ്രിയ , സിദ്ധി ഫാത്തിമ സീമ , കമ്പനി , റിയ , അമൃത , മുല്ലയ് അരസി , മേഘ തോമസ് , കാതറിൻ മരിയ ,ബിൻസി , ധന്യ അനന്യ , സ്മിത, , സിന്ധു വർമ്മ , കൊല്ലം തുളസി കുഞ്ചൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത് . " കുറുപ്പ് " എന്ന സിനിമയുടെഎഴുത്തുകാരനാണ് സംവിധായകൻ .ജിതിൻ കെ. ജോസ് , ജീഷ്ണു ശ്രീകുമാർ എന്നിവർ രചനയും ഫൈസൽ അലി ഛായാഗ്രഹണവും , പ്രവീൺ പ്രഭാകർ എഡിറ്റിംഗും , മുജീബ് മജീദ് സംഗീതവും , വിനായക് ശശികുമാർ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു. ജോർജ്ജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ , സുനിൽ സിംഗ് ലൈൻ പ്രൊഡൂസർ , പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ , പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ , ബോസ് ചീഫ് അസോസി യേറ്റ് ഡയറക്ടർ , അമൽ ചന്ദ്രൻ മേക്കപ്പ് , അഭിജിത്ത് വി . വസ്ത്രാലങ്കാരം , ആൻ്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈൻസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .സിന്ധു ഡെൽസണനാണ് ഗാനം ആലപിച്ചിരിക്കുന്നത് . മമ്മൂട്ടിയാണ് നിർമ്മാണം . ഫേഫെയറർ കമ്പനിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
" Risk കൂടുമ്പോൾ സുഖം കിട്ടും "
സമൂഹത്തിൽ പ്രചരിക്കപ്പെട്ട യഥാർത്ഥ സംഭവത്തിൻ്റെ അടിസ്ഥാനതന്തു മാത്രമാണ് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ." കളങ്കാവൽ " എന്നത് കളത്തിൽ അസുരനെ നിഗ്രഹിക്കുന്നു എന്നാണ് അർത്ഥം . തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളെയാണ് " കളങ്കാവൽ " എന്ന് പറയുന്നത് .
കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം പറയുന്നത് . കാട്ടായിക്കോണത്തെ വർഗ്ഗീയലഹള അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ ജയകൃഷണൻ എത്തുന്നു . ജയകൃഷ്ണണൻ്റെ അന്വേഷണ ത്തിൽ ഉണ്ടാവുന്ന ദുരൂഹതകളിലേക്ക് സ്റ്റാൻലി ദാസ് ( മമ്മൂട്ടി ) എത്തിച്ചേരുന്നതിന് ശേഷം ഉണ്ടാവുന്ന സംഭവങ്ങളാണ് പ്രമേയം .
സിനിമകളിൽ നായകൻമാർ ഒരിക്കൽ പോലും ചെയ്യാൻ അഗ്രഹിക്കാത്ത കഥപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചുള്ളത് . വിനായകൻ്റെ ജയകൃഷ്ണൻ മിന്നുന്ന അഭിനയ മികവാണ് കാഴ്ചവെച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ ഉൾപ്പടെയുള്ള എല്ലാ താരങ്ങളും മികവ് പുലർത്തി . മികച്ച സംഗീതവും പശ്ചാത്തല സംഗീതവുമായി മുജീബ് മജീദ് വീണ്ടും ശ്രദ്ധേയനാകുന്നു. എ.ആർ രാജാകൃഷ്ണൻ്റെ ശബ്ദലേഖനവും ഗംഭീരം .
കുറ്റവാളിയെ ആദ്യം തന്നെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകൻ സ്വീകരിച്ചത് . മികച്ച ഒരു ക്രൈം ഡ്രാമയും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തയുള്ള ചിത്രമാണ് " കളങ്കാവൽ " .

No comments: