മോഹൻലാൽ - രജപുത്ര - തരുൺ മൂർത്തി " L360 " തുടങ്ങി .


 

മോഹൻലാൽ - രജപുത്ര - തരുൺ മൂർത്തി  " L360 " തുടങ്ങി .



മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നഅസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നുപ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്.





രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.




സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ്'ഷണ്മുഖം. കുട്ടംബത്തെ ഏറെ സ്നേഹിക്കുന്ന. ഒരു കുട്ടംബ നാഥൻ .നല്ല സുഹൃത്ത് ബന്ധവും , നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനമായ ഒരു ടാക്സി ഡ്രൈവർ.ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയുംഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.കഥ കെ.ആർ. സുനിൽ,തിരക്കഥ - തരുൺ മൂർത്തി. - കെ.ആർ. സുനിൽ.സംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം ഷാജികുമാർ.പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്.മേക്കപ്പ് - പട്ടണം റഷീദ്കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ് ,കോ-ഡയറക്ടർ - ബിനു പപ്പു.പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുരം,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്. മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താണ്.


രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

ഫോട്ടോ: അമൽ

No comments:

Powered by Blogger.