" ജന ഗണ മന " 50 കോടി ക്ലബിൽ .
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത " ജനഗണമന " 26 ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തി.
"ക്വീന്‍ " എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ചിത്രമാണിത്.
ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്.
അമ്പതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് " ജനഗണമന " . ആർ.എസ് വിമൽ ഒരുക്കിയ " എന്ന് നിന്റെ മൊയ്‌ദീൻ " ആണ് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം.
"ജനഗണമന " കൂടി അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചതോടെ മലയാളത്തിൽ നിരവധി ചിത്രങ്ങൾ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു.
നിങളുടെ review നല്ലത് ആണു
ReplyDelete