അത്ഭുതവുമായി " സാല്‍മണ്‍ " വരുന്നു: വിജയ് യേശുദാസിന്റെ ജന്മദിനത്തില്‍ ഏഴ് ഭാഷകളിലെ ആദ്യഗാനങ്ങളുടെ റിലീസ് .



ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കി അത്ഭുതം സൃഷ്ടിക്കാന്‍ സാല്‍മണ്‍. ത്രി ഡി സിനിമയായ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ടു ഡി രൂപത്തില്‍ മാര്‍ച്ച് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹിരി യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നു. വിജയ് യേശുദാസിന്റെ ജന്മദിനമാണ് മാര്‍ച്ച് 23. നേരത്തെ ലോകപ്രണയ ദിനത്തില്‍ സിനിമയിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോപുറത്തിറക്കിയിരുന്നു

വിജയ് യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തുന്ന കാതല്‍ എന്‍ കവിതൈ എന്ന ഗാനമാണ് തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങുന്നത്. തമിഴില്‍ നവീന്‍ കണ്ണന്റെ രചയില്‍ സിദ് ശ്രീരാം ആലപിച്ച ഗാനം മലയാളത്തില്‍ നവീന്‍ മാരാരും തെലുങ്കില്‍ രാജേഷും രചനയും രണ്ട് ഭാഷകളിലും ശ്രീജിത്ത് എടവന ആലപിക്കുകയും ചെയ്തിരിക്കുന്നു. കന്നഡയില്‍ അനിഷ് പി സി മാംഗളൂരിന്റെ വരികള്‍ക്ക് ശ്രീകാന്ത് ഹരിഹരനും ഹിന്ദിയിലും മറാഠിയിലും ഉമേഷ് യാദവിന്റെ വരികളില്‍ അഭിജിത്ത് ദാമോദരനും അജയ് ജയറാമും പാടിയ ഗാനം ബംഗാളിയില്‍ എസ് കെ മിറാജിന്റെ വരികളില്‍ ശ്രീറാം സുശീലാണ് ആലപിച്ചിരിക്കുന്നത്. ബംഗാളിയിലെ ഗാനറെക്കോര്‍ഡിംഗ് ബംഗ്ലാദേശിലാണ് നിര്‍വഹിച്ചതെന്ന പ്രത്യേകതയും സാല്‍മണുണ്ട്. 

അയ്യപ്പദാസിന്റെ കൊറിയോഗ്രഫിയില്‍ വിജയ് യേശുദാസും ജോനിറ്റ ഡോഡയും ചേര്‍ന്നുള്ള മനോഹര ദൃശ്യങ്ങളുടെ ടു ഡി ക്യാമറ സെല്‍വ കുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതേ ഗാനത്തിന്റെ ത്രി ഡി ക്യാമറ രാഹുലാണ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ എഡിറ്റിംഗ് ജോഷി ചോലപ്പിള്ളി നിര്‍വഹിച്ചിരിക്കുന്നു. സെല്‍വിന്‍ വര്‍ഗ്ഗീസാണ് കളറിസ്റ്റ്. 
 
ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 20 കോടി രൂപയാണ് ബജറ്റ്.

വിജയ് യേശുദാസിനും ജോനിറ്റ ഡോഡയ്ക്കും പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാക്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്‌സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്‌റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, അഫ്‌റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരും സംവിധായകന്‍ ഷലീല്‍ കല്ലൂരും വേഷമിടുന്നു സാല്‍മണ്‍ ത്രി ഡിയില്‍.

No comments:

Powered by Blogger.