ധനഞ്ജയ് ശങ്കറിൻ്റെ " സ്പൂഫ് മാസ് കോമഡി എൻ്റെർടെയ്നറാണ് " ഭ.ഭ.ബ" . ദിലീപ് , മോഹൻലാൽ , വിനീത് ശ്രീനിവാസൻ , സാൻഡി മാസ്റ്റർ എന്നിവരുടെ അഭിനയം ശ്രദ്ധേയം . " ഭ.ഭ.ഭ " തൂക്കിട്ടേൻ " .
Movie :
Bha Bha Ba
Director:
Directorial Debut
Dhananjay Shankar
Genre :
Action Comedy Thriller
Platform :
Theatre .
Language :
Malayalam
Running Time :
152 minutes 28 Seconds
Direction : 4 / 5
Performance. : 4 / 5
Cinematography : 3.5 / 5
Script : 3.5 / 5
Editing : 3.5 / 5
Music & BGM : 4 / 5
Rating : 22.5 /30.
✍️
Saleem P. Chacko.
CpK DesK.
" സട്ടം തൻ കടമായി സെയ്യും " .
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത " ഭയം , ഭക്തി , ബഹുമാനം ( ഭ.ഭ.ബ ) വേൾഡ് ഓഫ് മാഡ്‌നെസ്സ് " തിയേറ്ററുകളിൽ എത്തി. സിനിമയുടെ ടാഗ്ലൈൻ സൂചിപ്പിക്കുന്നതു പോലെ ലോജിക്ക് തരിമ്പും ഇല്ലാത്ത മുഴുനീള മാഡ്നെസ്സ് ആണ് ചിത്രം .
മോഹൻലാൽ നീണ്ട അതിഥി താരമായി വേഷമിടുന്ന ചിത്രം കൂടിയാണിത് .വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ , സാൻഡി മാസ്റ്റർ , ബാലു വർഗ്ഗീസ് , ബൈജു സന്തോഷ് , ശരണ്യ പൊൻവർണ്ണൻ സിദ്ധാർത്ഥ് ഭരതൻ , റെഡിൻ കിംഗ്സ് ലി , അശോകൻ , ഫാഹിം സഫർ , മണിയൻപിള്ള രാജു , ബിജു പപ്പൻ , ദേവൻ റിയാസ് ഖാൻ , ഷാജു ശ്രീധർ, സലിംകുമാർ , വിജയ് മേനോൻ , നോബി മർക്കോസ് ,ഷമീർ ഖാൻ , നൂറിൻ ഷെറിഫ് , ജിബിൻ ഗോപിനാഥ് , ഉണ്ണി നായർ ,ആശ്വത് ലാൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നിർമ്മാതാവ് ഗോകുലം ഗോപാലൻ ആശനായും വേഷമിടുന്നു .
ഫാഹിം ഷെറിഫ് , നൂറീൻ ഷെറിഫ് എന്നിവർ രചനയും , ആർമോ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും , ഷാൻ റഹ്മാൻ സംഗീതവും ഗോപി സുന്ദർ പശ്ചാ ത്തല സംഗീതവും, കലൈ കിംഗ്സ്റ്റൻ , സുപ്രീം സുന്ദർ എന്നിവർ ആക്ഷൻ കോറിയോ ഗ്രാഫിയും , ഒരുക്കി യിരിക്കുന്നു . ശ്രീഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ , കൃഷ്ണമൂർത്തി എന്നിവർ നിർമ്മിച്ച് ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു. വാഴൂർ ജോസാണ് പി. ആർ.ഓ.
നിമേഷ് താനൂർ പ്രൊഡക്ഷൻ ഡിസൈനറും , ധന്യ ബാലകൃഷ്ണൻ വെങ്കിട് സുനിൽ എന്നിവർ വസ്ത്രലാങ്കരവും , റോണക്സ് സേവ്യർ മേക്ക് അപ്പും , വിശ്വപ്രകാശ് നെടുമങ്ങാട് പ്രൊഡക്ഷൻ മാനേജരും , മനു രഞ്ജിത്ത് , കൈതപ്രം ദാമോദരൻ നമ്പൂതിരി , വിനായക് ശശികുമാർ എന്നിവർ ഗാനരചന യും നിർവ്വഹിച്ചിരിക്കുന്നു.
ഒരു മാസ് കോമഡി എൻ്റെർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കോയമ്പത്തൂർ പാലക്കാട് , പൊള്ളാച്ചി എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത് .
സംസ്ഥാനത്തെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ( ബൈജു സന്തോഷ് ) തട്ടി കൊണ്ടു പോകുന്ന ഒരു വട്ടൻ്റെ കഥയാണ് സിനിമയുടെ പ്രമേയം . വട്ടൻ എന്ന " സാധാരണക്കാരൻ " എന്ന കഥാപാത്രമായി ദിലീപ് വേഷമിടുന്നു. അയാളുടെ കുട്ടികാലത്ത് നടന്ന സംഭവവും പിന്നീട് അത് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത് .ലോജിക് ഇല്ലാത്ത കഥയും കഥയുടെ ചുറ്റുപാടും എങ്ങനെ പ്രേക്ഷകൻ മനസിലാക്കുന്നു എന്നതാണ് പ്രധാന വിഷയം ." ഗില്ലിബാല " എന്ന കഥാപാത്രമായി വേഷമിടുന്ന മോഹൻലാൽ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് .
ദിലീപ്, മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിപ്പിച്ചു.ദിലീപ് - മോഹൻലാൽ കോബിനേഷൻ നന്നായി വർക്കായിട്ടുണ്ട് . രണ്ടര മണിക്കൂർ സിനിമയെ മുൾമുനയിൽ നിർത്തിക്കാൻ സംവിധായകന് കഴിഞ്ഞു.
ധനഞ്ജയ് ശങ്കറിൻ്റെ " സ്പൂഫ് മാസ് കോമഡി എൻ്റെർടെയ്നറാണ് " ഭ.ഭ.ബ" . ദിലീപ് , മോഹൻലാൽ , വിനീത് ശ്രീനിവാസൻ , സാൻഡി മാസ്റ്റർ എന്നിവരുടെ അഭിനയം ശ്രദ്ധേയം . " ഭ.ഭ.ഭ " തൂക്കിട്ടേൻ " . സിനിമയുടെ രണ്ടാം ഭാഗവും പ്രതീക്ഷിക്കാം എന്ന സൂചന അണിയറ പ്രവർത്തകർ നൽകിയിട്ടുണ്ട് .

No comments: