ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായി കയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു .




ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായി കയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു . 


ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (*150000/-* )


രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( *100000/*. ) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (*50,000/-* ) ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക എന്ന് ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി  ജി എസ്‌ വിജയൻ പറഞ്ഞു .


മുഖ്യാതിഥിയായ  കെല്ലി ഫൈഫ് മാർഷലിനെ ഡോക്ടർ ബിജു സദസ്സിന് പരിചയപ്പെടുത്തി . ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു .


ചലച്ചിത്ര പ്രതിഭകളായ കമൽ , ടി കെ രാജീവ്കുമാർ , ശ്യാമപ്രസാദ്, അഴകപ്പൻ , കുക്കു പരമേശ്വരൻ, ജോഷി മാത്യു , സന്ദീപ് സേനൻ , സന്തോഷ് കീഴാറ്റൂർ , ശ്രീകുമാർ അരൂക്കുറ്റി, ബാബു പള്ളാശ്ശേരി, അൻസിബ , നീന കുറുപ്പ് , സാജു നവോദയ , വി ടി ശ്രീജിത്ത് , ഗിരിശങ്കർ, സജിൻ ലാൽ , ഔസേപ്പച്ചൻ വാളക്കുഴി , സന്തോഷ് പവിത്രം , ഉണ്ണി ശിവപാൽ , വേണു ഗോപാൽ , സിദ്ധാർഥ് , വേണു ബി നായർ , സാജിദ് യാഹിയ , അനൂപ് രവീന്ദ്രൻ , എ എസ്‌ ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ  ചടങ്ങിൽ പങ്കെടുത്തു .


ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഡയറക്‌ടേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും  വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു . ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ , നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ , വി സി അഭിലാഷ് , ജോജു റാഫേൽ , ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി .


ഏറ്റവും മികച്ച സംവിധായകന് പതിനായിരം ( *10000/-)* രൂപയും , മികച്ച നടൻ , നടി , ബാലതാരം , തിരക്കഥാകൃത്ത് , ഛായാഗ്രാഹകൻ , എഡിറ്റർ , കലാസംവിധായകൻ , മ്യുസിക് ഡയറക്ടർ , മെയ്ക്കപ്പ് ആർട്ടിസ്റ്റ് , കോസ്റ്റ്യും ഡിസൈനർ , വി എഫ് എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള *12* വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം ( *5000/* ) രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക  .


ജനറൽ കേറ്റഗറി , കേമ്പസ് , പ്രവാസി , AI ചിത്രങ്ങൾ , ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം  എന്നിങ്ങനെ 5 കേറ്റഗറികളിൽ  അവാർഡുകൾ നൽകും  .


വിശദവിവരങ്ങൾക്ക് വിളിക്കുക .

9074590448

9544342226

No comments:

Powered by Blogger.