ഐ.എഫ്.എഫ്.കെയുടെ വിദ്യർത്ഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ അനുപ് മേനോൻ നിർവ്വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ വിദ്യർത്ഥികൾക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം മഹാരാജാസ് കോളേജിൽ വെച്ച് ചലച്ചിത്ര താരം അനൂപ് മേനോൻ യൂണിയൻ ചെയർപേഴ്സൺ അനൂജയ്ക്ക് നൽകി നിർവ്വഹിച്ചു . സുന്ദർദാസ് , ഔസേപ്പച്ചൻ വാളക്കുഴി , സാബുപ്രവദാസ് , ബൈജുരാജ് ചേകവർ , വിപിൻ എന്നിവർ സംസാരിച്ചു .യൂണിയൻ ജനറൽ സെക്രട്ടറി അഭിരാം സ്വാഗതവും ആർട്സ് ക്ലബ്ബ്‌ സെക്രട്ടറി ശ്രീറാം നന്ദിയും പറഞ്ഞു .

പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . ഫെഫ്ക അംഗങ്ങളായ അസോസിയേറ്റ് / അസിസ്റ്റൻസ്അംഗങ്ങൾക്കും ഈ ഇളവ് ലഭിക്കും . തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രധാനപ്പെട്ട അൻപത്തി ഒൻപത് ചിത്രങ്ങളാണ് കൊച്ചി മേളയിൽ പ്രദർശിപ്പിക്കുക .

ഏപ്രിൽ 1 മുതൽ 5 വരെ കൊച്ചിയിൽ നടക്കുന്ന മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 26 മുതൽ ആരംഭിക്കും.

No comments:

Powered by Blogger.