" ഹോളിഫാദർ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

'ഹോളിഫാദർ' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ സിബി മലയിലിൻ്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

ലോറൈൻ എന്ന എഴുത്തുകാരി എഴുതിയ 'ഹോളിഫാദർ'എന്ന പുസ്തകത്തിന് ലഭിച്ച  ബുക്കർ പുരസ്കാരത്തിൻ്റെ കീർത്തിയിലുംആഘോഷങ്ങളിലും മുഴുങ്ങാതെ ഉള്ളിൽ നിലയ്ക്കാത്തതേങ്ങലൊതുക്കുന്നു... അത് തന്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ്...പിതാവിനുവേണ്ടി ജീവിച്ച മകളും മകൾക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്ക്ക് ഒരു മാതൃകയാണ്.....

70 വയസ്സായ പിതാവ് റൊസാരിയോ 'ഡിമെൻഷ്യ' എന്ന അസുഖംമൂലം മറവിയുടെ ആഴക്കയങ്ങളിൽ അകപ്പെടുമ്പോൾ മകളായ ലോറൈൻതൻ്റെഅമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ചു പിതാവിനെ ശുശ്രുഷിക്കാൻ വേണ്ടി നാട്ടിലെത്തി... ചികിത്സകൊണ്ട് പലപ്പോഴും ഒരു മിന്നൽപോലെ ഓർമ്മ വരുന്നതുംപോകുന്നതും തിരിച്ചറിയാൻ ആർക്കും കഴിഞ്ഞിരുന്നില്ല...അഞ്ചുവർഷത്തിന്റെ സ്നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഓർമ്മ പലപ്പോഴും 30 സെക്കന്റ് മുതൽ  1 മിനിറ്റ് വരെ 
തിരിച്ചുകിട്ടുന്നു ...
പക്ഷെ...?

തൻ്റെ രോഗദുരന്തങ്ങളുടെ ചുഴിയിൽ മകൾ ഉലയുന്നുവെന്നു തോന്നിയത് കൊണ്ടാവാം പാതിരാത്രിയുടെ വിജനതയിൽ കടലിന്റെ തിരയേറ്റങ്ങളിൽ സ്വയം അലിയാൻ റോസ്സാരിയോ എന്ന പിതാവ് തീരുമാനിക്കുന്നത്...

ഭരതം ആർട്സിൻ്റെ ബാനറിൽ അമ്പിളി അനിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം  ചെയ്യുന്നത് ബ്രൈറ്റ് സാം റോബിൻസ്. രാജേഷ് പീറ്റർ ഛായാഗ്രഹണവും സോബിൻ കെസോമൻചിത്രസംയോജനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോൻ. മൂന്നാർ, കുട്ടിക്കാനം, കൊച്ചി, എന്നിവിടങ്ങളിൽവെച്ച് ചിത്രികരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ തോട്ടത്തിൽ . മെയ് മാസം ചിത്രം പ്രദർശനത്തിന് എത്തുന്നു.

ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഹോളി ഫാദർ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി റോസ്സാരിയോ ഫ്രെഡറിക്നെ അവതരിപ്പിക്കുന്നത് മലയാളിയും അമേരിക്കൻ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടം . ചിത്രത്തിലെ നായികാ ലോറൈൻഎന്നകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറീന മൈക്കിളും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിഥുൻരാജ് തോട്ടവുമാണ്. ഒപ്പം ഇവരെ കൂടാതെ ഈ ചിത്രത്തിൽ രാജീവ് രംഗൻ, പ്രകാശ് പയ്യാനക്കൽ, റീയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

No comments:

Powered by Blogger.