സേതുവിൻ്റെ " മഹേഷും മാരുതിയും " ചിത്രീകരണം തുടങ്ങി.

ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ പറയുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണംചാലക്കുടിക്കടുത്തുള്ള വൈന്തല ഗ്രാമത്തിൽ ആരംഭിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മണിയൻ പിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.
കാലത്ത് എട്ടര മണിയോടെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ജനപ്രതിനിധികളുടേയുമൊക്കെ സാന്നിദ്ധ്യത്തിൽ
സംവിധായകൻ സേതുവിൻ്റെ  പിതാവ് കമല നാഥൻപിള്ള ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങിനു തുടക്കമിട്ടു.

തുടർന്ന് മണിയൻ പിള്ള രാജു, ആസിഫ്അലി.ഛായാഗ്രാഹകൻ ഫയസ് സിദ്ദിഖ് ,സനീഷ് കുമാർ ജോസഫ് എം.എൽ.എ, ആർ.സുരേഷ്ബാബു(റീജണൽ മാനേജർമാരുതി പ്രൈവറ്റ് ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ്.തുടങ്ങിയവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസിഫ്രാൻസിസ് സംവിധായകനുതിരക്കഥ കൈമാറി.തുടർന്ന് സനീഷ് കുമാർ എം.എൽ.എ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു,
നിയാസ് (ഓൺ ദി റോഡ് ബോഡി ഷോപ്പ് സി.ഈ.ഓ.)
ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമിട്ടു.

ആസിഫ് അലി, മണിയൻ പിള്ള രാജു, ദിവ്യ, അഞ്ജലി എന്നിവരടങ്ങുന്ന രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മംമ്താ മോഹൻ ദാസാണ്
നായിക. വിജയ് ബാബു, ശിവ ഹരിഹരൻ (ഹൃദയം ഫെയിം)
 വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ, പ്രശാന്ത് അല
ക്സാണ്ഡർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് 
ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - ത്യാഗു തവനൂർ മേക്കപ്പ്. പ്രദീപ് രംഗൻ.
കോസ്റ്റ്യും. - ഡിസൈൻ.
സ്റ്റെഫി സേവ്യർഫിനാൻസ് കൺട്രോൾ-ജയകുമാർ - സുനിൽ പി.എസ്.
പ്രൊഡക്ഷൻ മാനേജർ -എബി.ജെ.കുര്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ.അലക്സ്.
ഈ.കുര്യൻ.

ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ - ഹരി തിരുമല.

No comments:

Powered by Blogger.