സ്നേഹം പലപ്പോഴും വേദനയാണ് നൽകുന്നത് .

ധീരജ് ഡെന്നി പ്രധാന  കഥാപാത്രമായെത്തുന്ന ചിത്രമാണ്  " കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് " . 

ഫസ്റ്റ് പേജ് എന്റെർടൈൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച് ശരത്  ജി.മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .

മൺമഞ്ഞകാല ഗ്രാമത്തിലെ പന്ത്രണ്ടാം വാർഡിലെ തെരഞ്ഞെടുപ്പിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ഈ ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാർ രൂപം കൊടുത്ത ഒരു ക്ലബ്ബാണ് കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്.ഈ ക്ലബ്ബ് പ്രവർത്തനവുമായി നീങ്ങുന്ന ഇവരുടെ ജീവിതം ഒരു ഘട്ടത്തിൽ ഏറെ സംഘർഷ
ഭരിതമാക്കുന്നതാണ്  ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. 

ഈ ഗ്രാമത്തിൽ രാഷ്ടീയം നിരോധിച്ച ഷാപ്പ് എല്ലാം ഉൾപ്പെടുന്ന തനി
നാട്ടിൻപുറമാണ്. ആദ്യപകുതി
രാഷ്ടീയക്കാർക്കിടയിലുള്ള പോര് പറയുന്നു. രണ്ടാം പകുതി കുറ്റാന്വേഷണമാണ്  പറയുന്നത്. സസ്പെൻസ് നിലനിർത്താൻ സിനിമയ്ക്ക് കഴിഞ്ഞു. പ്രണയം ,സൗഹൃദം എല്ലാം പറയുന്ന ചിത്രമാണിത്. 

ധീരജ് ബെന്നിയുടെ രൂപേഷും , ജാഫർ ഇടുക്കിയുടെ ഉത്തമനും, ജോയി മാത്യുവിൻ്റെ ചെറിയാനും  ,ഇന്ദ്രൻസിൻ്റെ ഉമ്മറും , വിജയകുമാറിൻ്റെ ശശീന്ദ്രനും പ്രേക്ഷക ശ്രദ്ധ നേടി. 

അൽത്താഫ് (സംവിധായകൻ), എൽദോ മാത്യു, അനീഷ് ഗോപാൽ എന്നിവരാണ് മറ്റ്  കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.പുതുമുഖം ആദ്യാ പ്രസാദാണ് നായിക.
സുധീർ കരമന, നന്ദു, സുനിൽ സുഗദ, ഡോ.റോണി ഡേവിഡ്, കൊച്ചുപ്രേമൻ,  ബിജുക്കുട്ടൻ, ബാലാജി, ഉല്ലാസ് പന്തളം , വിഷ്ണു (ഗപ്പി ഫെയിം) ഷൈജു അടിമാലി,ബിനുഅടിമാലി,
അബു സലിം , ശ്രീലക്ഷ്മി, രശ്മി ബോബൻ,മോളികണ്ണമാലി,
ആര്യാമണികണ്ഠൻ, കുളപ്പുളി ലീല,സേതുലഷ്മി,അമ്പിളി നിലമ്പൂർ,ദേവകിയമ്മ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

റഫീഖ് അഹമ്മദ്, ബി.കെ. ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
റെക്സൻ ജോസഫ് എഡിറ്റിംഗ്  നിർവ്വഹിക്കുന്നു.  വാഴൂർ ജോസാണ്  പി.ആർ.ഓ .

അന്വേഷണ ചിത്രമാണെങ്കിലും സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. നീതിയുടെ കാര്യത്തിൽ സെൻ്റിമെൻസിന് പ്രധാന്യമില്ല എന്നാണ് സിനിമ പറയുന്നത്. ഹൃദ്യമായ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. പ്രശാന്ത് കൃഷ്ണയുടെ ഛായാഗ്രഹണം ഗംഭീരമായി. 

Rating : 3 / 5.
സലിം പി. ചാക്കോ . 
cpK desK.

No comments:

Powered by Blogger.