വിനോദ് ഗുരുവായൂരിൻ്റെ ഇമോഷൻസും ത്രിൽസും നിറഞ്ഞ റോഡ് മൂവിയാണ് " മിഷൻ - സി " .

യുവനടൻ അപ്പാനി ശരതിനെ പ്രധാന കഥാപാത്രമാക്കി  വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം  " മിഷന്‍ സി -  ചേസിങ്ങ് ബിയോണ്ട് ലിമിറ്റ്സ് " 
മെയിൻ സ്ട്രീമിലുടെ  പ്രേക്ഷകരുടെ മുന്നിൽ എത്തി. 

എം.സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
 " മിഷൻ-സി"  റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രമാണ്. 

മീനാക്ഷി ദിനേശാണ് നായിക. 
കൈലാഷ് , മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശർമ്മ തുടങ്ങിയവർ ഈ സിനിമയിൽ 
അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണവും ,
സുനില്‍ ജി. ചെറുകടവ് ഗാന രചനയും  ഹണി, പാര്‍ത്ഥസാരഥി എന്നിവർ  സംഗീതവും ,എഡിറ്റിംഗ് റിസാസ് കെ ബദറും, പ്രൊഡക്ഷൻ കൺട്രോളർ ബിനുമുരളിയുംനിർവ്വഹിക്കുന്നു.വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ബസ് ഹൈജാക്കിംഗ് പ്രമേയം മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമാണ് നൽകിയിരിക്കുന്നത്. തമിഴ് നാട്ടിലെ ഒരു സ്വകാര്യ ബാങ്ക് മോഷണത്തിൽ നിന്ന് ആണ് സിനിമയുടെ തുടക്കം. ബാങ്ക് സെക്യൂരിറ്റിയെ  വെടിവെച്ച് കൊന്നതിന് ശേഷം മോഷ്ടാക്കൾ കാറിൽ കയറി കേരള അതിർത്തിയിൽ എത്തുന്നു .മൂന്നാറിൽ ടൂറിന് വന്ന ജെർണലിസം വിദ്യാർത്ഥികളുടെ ബസ് ഇവർ ഹൈജാക്ക് ചെയ്ത് വിദ്യാർത്ഥികളെ ബന്ധികളാക്കി മൂന്നാർ വന മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നു. വന മേഖലയിൽ എത്തുന്നതിന് മുൻപ് അവരെ പിടികൂടാൻ പോലീസ് നടത്തുന്ന ശ്രമമാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയുടെ പ്രമേയം പറയുന്നത്. 

ഒരു ചെറിയ  പ്രമേയം മുഷിപ്പില്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം .കമാൻഡോ ആയി കൈലാഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. അപ്പാനി ശരത്, മേജർ രവി ,ബാലാജി ശർമ്മ എന്നിവരും നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്. 

ഫോർ മ്യൂസിക്കിൻ്റെ പശ്ചാത്തല സംഗീതം സിനിമയെ വേറിട്ട തലത്തിൽ എത്തിച്ചു. വ്യത്യസ്ത  പ്രമേയം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാനും അവതരിപ്പിക്കാനും സംവിധായകൻ വിനോദ് ഗുരുവായൂരിന് കഴിഞ്ഞു.  

Rating : 3.5 / 5.
സലിം പി. ചാക്കോ 
cpK desK.

 

No comments:

Powered by Blogger.